Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

അവിശ്വസനീയം ; ഇന്ത്യന്‍ പ്രകടനം കണ്ട് കണ്ണ് തള്ളി ഓസീസ് ഇതിഹാസങ്ങള്‍

, 5:58 pm

ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ പിടിച്ചുയര്‍ത്തിയ വിരാട് കോഹ്ലിയെയും അജിന്‍ക്യ രഹാനെയെയും പുകഴ്ത്തി ഓസ്‌ട്രേലിയന്‍ മുന്‍ക്യാപ്റ്റന്‍ മൈക്കള്‍ ക്ലാര്‍ക്ക്. എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്നനിലയില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ഇന്ത്യയെ കോഹ്ലിയും രഹാനെയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.

അവശ്വസനീയം എന്നാണ് കോഹ്ലിയുടെയും രഹാനെയുടെയും പ്രകടനത്തെ ക്ലാര്‍ക്ക് വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ മുന്‍ താരമായ ഡീന്‍ ജോണ്‍സും ഇരുവരെയും പുകഴ്ത്തി രംഗത്തെത്തി.

മത്സരം രണ്ടാം ദിവസം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന നായകന്‍ വിരാട് കോഹ്ലിയുടേയും അജക്യ രഹാനയുടേയും മികവിലാണ് ഇന്ത്യ മുന്നേറുന്നത്.

ഇതോടെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 326 റണ്‍സിനൊപ്പമെത്താന്‍ ഏഴ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 154 റണ്‍സ് കൂടി മതി. വിരാട് കോഹ്ലി 82ഉം രഹാന 51ഉം റണ്‍സുമായി ക്രീസിലുണ്ട്.

181 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതമാണ് കോഹ്ലി 82 റണ്‍സെടുത്തത്. രഹാനയാകട്ടെ 103 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതമാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്.

അതെസമയം ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ എട്ടിലെത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തി. രാഹുല്‍ രണ്ടും മുരളി വിജയ് പൂജ്യനുമായാണ് മടങ്ങിയത്. ഇരുവരും ബൗള്‍ഡ് ആകുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോഹ്ലി-പൂജാര സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുകയായിരുന്നു. ടീം സ്‌കോര്‍ 82ല്‍ നില്‍ക്കെ 24 റണ്‍സെടുത്ത പൂജാര മടങ്ങി. പിന്നീടാണ് കോഹ്ലിയും രഹാനയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.

ആറിന് 277 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അവശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. ടീം സ്‌കോര്‍ 310ല്‍ നില്‍ക്കെ കമ്മിന്‍സനാണ് ആദ്യം പുറത്തായത്. പിന്നീട് വിക്കറ്റ് വീഴ്്ച്ച പെട്ടെന്നായിരുന്നു. കമ്മിന്‍സന്‍ 19ഉം നായകന്‍ പെയ്ന്‍ 38ഉം റണ്‍സെടുത്തു.

ഓസ്‌ട്രേലിയക്കായി ആദ്യ ദിവസം മൂന്ന് പേര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 70 റണ്‍സെടുത്ത ഓപ്പണര്‍ ഹാരിസ് ആണ് ടോപ് സ്‌കോറര്‍. ഫിഞ്ച് 50ഉം ഹെഡ് 58ഉം റണ്‍സെടുത്തു. മാര്‍ഷ് 45 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കി.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1-0ത്തിന് ഇന്ത്യ മുന്നിലാണ്.

Advertisement