Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

മാനം തെളിഞ്ഞു, ലോഡ്‌സില്‍ ഇന്ന് പന്തെറിയും

, 2:51 pm

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ. കഴിഞ്ഞ ദിവസത്തില്‍ നിന്നും വ്യത്യസ്തമായി തെളിഞ്ഞ പ്രഭാതമാണ് ഇന്ന് ലണ്ടന്. അതിനാല്‍ തന്നെ ഇന്ത്യന്‍ സമയം മൂന്നരയ്ക്ക് തന്നെ മത്സരം തുടങ്ങുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.

മഴകാരണം ആദ്യ ദിവസം ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല. ടോസിംഗ് അടക്കം മുടങ്ങിയിരുന്നു. അതിനാല്‍തന്നെ മത്സരം നാല് ദിവസമായി ചുരുങ്ങി.

അതെസമയം രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ലോര്‍ഡ്‌സ് ടെസ്റ്റിനുള്ള ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും അന്തിമ ഇലവന്റെ വിശദാംശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചോര്‍ന്നെന്ന് അവകാശപ്പെടുന്ന ലിസ്റ്റ് അനുസരിച്ച് ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ആദ്യ ടെസ്റ്റിലേത് പോലെ തന്നെ പൂജാരയും കുല്‍ദീപും ജഡേജയും എല്ലാം പുറത്തിരിക്കുമ്പോള്‍ ധവാനും രാഹുലും ഹാര്‍ദ്ദിക്കുമെല്ലാം ഇന്ത്യന്‍ പ്ലെയിംഗ് ഇളവനില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ട് ടീമില്‍ ബെന്‍ സ്റ്റോക്‌സിന്റെ പകരക്കാരനായി ക്രിസ് വോസ്‌ക് എത്തി. മോയിന്‍ അലി ടീമിലെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മഴ പെയ്ത സാഹചര്യത്തില്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറെ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ടെസ്റ്റ് 31 റണ്‍സിന് തോറ്റതിനാല്‍ ഈ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. വിരാട് കോഹ്ലി മാത്രമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ തുളങ്ങിയത്.

Advertisement