ഇളക്കമില്ലാതെ റൂട്ട്, കൂടെ സ്‌റ്റോക്‌സും; ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

ചെന്നൈയില്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സ് എന്ന നിലയാണ്.

277 പന്തില്‍ 156* റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും 98 പന്തില്‍ 63* റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. മൂന്നിന് 263 എന്ന നിലയിലാണ് രണ്ടാം ദിനം ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്.

Image

തന്റെ 100-ാം ടെസ്റ്റില്‍ 164 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സെഞ്ച്വറി തികച്ച റൂട്ട് ഒന്നാം ദിനം കളംനിറഞ്ഞിരുന്നു. റൂട്ടിന്റെ കരിയറിലെ 20-ാം സെഞ്ച്വറിയാണിത്.

Image

സിബ്ലിയ്ക്കൊപ്പം ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കാനും റൂട്ടിന് സാധിച്ചിരുന്നു. സിബ്ലി 286 ബോളില്‍ 12 ഫോറുകളുടെ അകമ്പടിയില്‍ 87 റണ്‍സ് എടുത്തു. ഇന്ത്യയ്ക്കായി ബുംറ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.