ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളം കുടിക്കുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 78 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടി മര്‍ക്കരവും എല്‍ഗറുമാണ് ക്രിസില്‍. 89 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 51 റണ്‍സുമായാണ് മാര്‍ക്കരം ബാറ്റിംഗ് തുടരുന്നത്. എല്‍ഗര്‍ 26ഉം റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യയുടെ അഞ്ച് ബൗളര്‍മാരും മാറി മാറി എറിഞ്ഞിട്ടും വിക്കറ്റൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

മൂന്ന് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പുറത്തിരുത്തിയപ്പോള്‍ കെഎല്‍ രാഹുല്‍, പാര്‍ത്ഥീവ് പട്ടേല്‍, ഇശാന്ത് ശര്‍മ്മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.

അതെസമയം ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട രോഹിത്ത് ശര്‍മ്മയെ ടീമില്‍ നിലനിര്‍ത്തിയ വിരാട് കോഹ്ലി അജയ്ക്യ രഹാനയെ ഇത്തവണയും പടിയ്ക്ക് പുറത്ത് നിര്‍ത്തി.

ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ സ്റ്റൈയ്ന്‍ പകരം മോണ്ടി മാര്‍ക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏക മാറ്റം. ആറ് ബാറ്റ്‌സ്മാന്‍മാരും നാല് ബൗളര്‍മാരു അടങ്ങിയതാണ് ദക്ഷിണാഫ്രിക്കന്‍ നിര,

ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ടീം ഇന്ത്യയ്ക്ക് സെഞ്ചൂറിയനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ജീവന്മരണ പോരാട്ടമാണ്. ഈ മത്സരം കൈവിട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ഇതോടെ ഒരു വര്‍ഷം നീണ്ട വിജയതുടര്‍ച്ചയും ടീം ഇന്ത്യയ്ക്ക് നഷ്ടമാകും.