Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ഈ ജയം പോരാ, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നറിയിപ്പുമായി കോഹ്ലി

, 12:32 pm

പോര്‍ട്ട് എലിസബത്തിലെ അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ ജയം കരസ്ഥമാക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഒരു പരമ്പര സ്വന്തമാക്കുന്നത്. 4-1 ജയിച്ച് പരമ്പര ഉറപ്പാക്കിയെങ്കിലും ആറാമത്തെ കളിയും ജയിച്ച് 5-1 ന് പരമ്പര സ്വന്തമാക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറയുന്നത്.

‘ചരിത്രം സൃഷ്ടിക്കുക എന്നത് വ്യത്യസ്തമായ അനുഭവമാണ്. ടീമിന്റെ കൂട്ടായ പരിശ്രമമാണ് പരമ്പര നേടാന്‍ സഹായകമായത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മാത്രമല്ല ഫീല്‍ഡിംഗിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് പ്രകടിപ്പിച്ചു. ഇതിന്റെ ഫലമാണ് നമുക്ക് കിട്ടിയിരിക്കുന്നത്’ കോഹ്‌ലി പറഞ്ഞു.

 

ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് അനുഭവം ഏറെ ആസ്വദിക്കുന്നുണ്ട് ഞാന്‍. 17 അംഗ ടീമില്‍ 12 പേരെ മാത്രമേ ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടുള്ളു. അടുത്തകളിയില്‍ പുതിയ പരീക്ഷണങ്ങളുണ്ടായേക്കാം.കോഹ്‌ലി വ്യക്തമാക്കി.

Advertisement