പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പകരക്കാരെ ഇന്ത്യ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യൻ ബാറ്റർ ചേതേശ്വര് പൂജാര. സ്പിൻ ബൗളിംഗ് ഇതിഹാസങ്ങളെ പ്രശംസിക്കുമ്പോൾ, ഇരുവരെയും പോലെ മികച്ച ഒരാളെ ഇന്ത്യ ഒരിക്കലും കണ്ടെത്തില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ പെർത്തിൽ നടന്ന ആദ്യ ബോർഡർ-ഗവാസ്‌കർ 2024-25 ടെസ്‌റ്റിലേക്ക് ഇന്ത്യ ഇറങ്ങിയത് ഓഫ് സ്പിന്നിംഗ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ഏക സ്ലോ ബൗളിംഗ് ഓപ്ഷനായിട്ടാണ്. പെർത്ത് വിജയത്തിൽ സുന്ദറിന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും 295 റൺസിന് ടീം ഇന്ത്യ വിജയിച്ചു.
അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ സന്ദർശകർ ഇതേ പ്ലെയിംഗ് ഇലവനുമായി ഇറങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾക്ക് പൂജാര അശ്വിനും ജഡേജയ്ക്കും നന്ദി അർപ്പിച്ചു. അദ്ദേഹം ESPNcriinfo യോട് ഇങ്ങനെ പറഞ്ഞു:
“അശ്വിൻ്റെയും ജഡേജയുടെയും നിലവാരം വേറെ ലെവലാണ്. ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിൽ ഞാൻ ഒരുപാട് സ്പിന്നർമാരെ കണ്ടിട്ടുണ്ട്, പക്ഷേ അവർക്ക് പകരക്കാരായി ഞങ്ങൾക്കുണ്ടെന്ന് ഞാൻ പറയില്ല. അതെ, ഞങ്ങൾക്ക് ചില യുവ പ്രതിഭാധനരായ ബൗളർമാർ ഉണ്ട്. ന പക്ഷേ അശ്വിനെപ്പോലെയോ ജഡേജയെപ്പോലെയോ മികച്ച ഒരാളെ നമുക്ക് ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. അത്രമാത്രം സംഭാവനയാണ് ഇരുവരും നൽകിയിട്ടുള്ളത്.”
“ഡബ്ല്യുടിസി ഫൈനലിന് ശേഷം ഞങ്ങൾ ഇംഗ്ലണ്ടിലേക്ക് പോകും. അതൊരു സുപ്രധാന പരമ്പരയാകും. ഞങ്ങൾ അവിടെ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ പോവുകയാണ്. അശ്വിനും ജഡേജയും ഉണ്ടെന്ന് കരുതുന്നുണ്ടോ? രണ്ടിൽ ഒരാൾ എങ്കിലും ഉണ്ടാകുമെന്ന് കരുതാം. എന്തായാലും മികച്ച താരങ്ങൾ വരുമെന്ന് കരുതാം ഇവരുടെ പകരമായി.” പൂജാര പറഞ്ഞു.
പരമ്പരയിലെ രണ്ടാമത്തെ മത്സരം ആറാം തിയതി നടക്കും.