അവനെ ലോക കപ്പ് സ്‌ക്വാഡില്‍ എടുക്കാഞ്ഞതില്‍ ഇന്ത്യ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകും

ഷെമിന്‍ അബ്ദുള്‍മജീദ്

അക്‌സര്‍ പട്ടേലും ആദം സാമ്പയും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഈ പിച്ചില്‍ ഏറ്റവും നിരാശപ്പെടുത്തിയത് യുസ്വേന്ദ്ര ചഹല്‍ ആണ്. ഒട്ടും കോണ്‍ഫിഡന്‍സ് ജനിപ്പിക്കുന്നില്ല. 22 വാര പിച്ചില്‍ ബോള്‍ കറക്കി ബാറ്ററുടെ അടുത്തേക്ക് അത്യാവശ്യം വേഗത്തില്‍ എറിഞ്ഞെത്തിക്കാനുള്ള കരുത്ത് ഇല്ലാത്ത പോലെയാണ് ചഹലിന്റെ ബൗളിംഗ്.

ഹെവി ബോളിന്റെ അഭാവം വല്ലാതെ നിഴലിക്കുന്നു. വേഗമില്ലായ്മ ചാഹലിന് ലഭിക്കുന്ന ടേണിനെന്നെ നെഗേറ്റ് ചെയ്ത് ബിഗ് ഷോട്ടുകള്‍ കളിക്കാന്‍ ബാറ്ററെ സഹായിക്കുന്നുണ്ട്. പലപ്പോഴും വിമന്‍സ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ബൗളിംഗ് കാണുന്ന ഒരു ഫീലാണ് ചാഹലിന്റെ ബൗളിംഗ് കാണുമ്പോ ഉണ്ടാകുന്നത്.

അത്യാവശ്യം വേഗത്തില്‍ ടേണ്‍ ചെയ്യിച്ചും പേസില്‍ വേരിയേഷന്‍സ് വരുത്തിയും പുതിയ കാല സ്പിന്നേഴ്‌സ് കളം പിടിച്ചെടുക്കുമ്പോള്‍ ഒരു സ്പിന്‍ ഫ്രണ്ട്‌ലി പിച്ചിലല്ലാതെ ചഹലിനെ വിശ്വസിച്ച് ഇറക്കാന്‍ ഇന്ത്യക്ക് കഴിയാതെ വരുന്നുണ്ട്.

ബിഷ്‌ണോയിയെ ലോകകപ്പ് സ്‌ക്വാഡില്‍ എടുക്കാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാകുമോന്ന് കണ്ടറിയണം. അക്‌സര്‍ പട്ടേലും അശ്വിനും തന്നെയായിരിക്കണം ഇന്ത്യക്ക് വേണ്ടി ആദ്യ ഇലവനില്‍ ഇറങ്ങേണ്ടത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം