തൂത്തുവാരാമെന്ന് വിചാരിക്കേണ്ട പരമ്പര ഇന്ത്യ തന്നെ ജയിക്കും ; വെസ്റ്റിന്‍ഡീസിന് ചുട്ട മറുപടി കൊടുത്ത് ഇന്ത്യയുടെ മുന്‍താരം

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനടക്കമുള്ള പ്രധാന കളിക്കാരെ ഒട്ടേറെ പേരെ നഷ്ടമായെങ്കിലും പരമ്പരയുമായി മുമ്പോട്ട് പോകാനാണ് ബിസിസിഐ യുടെ തീരുമാനം. എന്നാല്‍ അതുകൊണ്ടു ക്രിക്കറ്റ് പരമ്പര തൂത്തുവാരാമെന്ന് കരുതേണ്ടെന്ന്് വെസ്റ്റിന്‍ഡീസിനോട് ഇന്ത്യയുടെ മൂന്‍ താരം. ഇന്ത്യ തന്നെ പരമ്പര നേടുമെന്നും 2-1 നെങ്കിലും ജയിക്കുമെന്നും പറഞ്ഞു.

നാട്ടില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാടാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത് മുന്‍ ബൗളര്‍ അജിത് അഗാര്‍ക്കറാണ്. പരമ്പരയില്‍ ഫേവറിറ്റുകളായി തന്നെയാണ് ഇന്ത്യയിറങ്ങുക, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രത്യേകിച്ചും ഏകദിന പരമ്പരയില്‍ ഇന്ത്യയാണ് കൂടുതല്‍ മികച്ച ടീം. ഏകദിനത്തില്‍ വിന്‍ഡീസിനു ജയിക്കുക ദുഷ്‌കരമായിരിക്കുമെന്നും താരം പറയുന്നു.

ടീമില്‍ ഉണ്ടാവേണ്ടിയിരുന്ന ചിലര്‍ക്കെല്ലാം ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ബാറ്റിങ് പൊസിഷനുകളുടെ കാര്യത്തില്‍ ഇന്ത്യ ഉചിതമായ തീരുമാനമെടുക്കേണ്ടതുണ്ട്. ആരൊക്കെ, ഏതൊക്കെ പൊസിഷനുകല്‍ കളിക്കണമെന്ന കാര്യത്തില്‍ ശരിയായ തീരുമാനം വേണം. എന്നാല്‍ രോഹിത് ശര്‍മ കൂടുതല്‍ ഫ്രഷായി ടീമിലേക്കു മടങ്ങി വന്നിരിക്കുന്നത് പ്രധാനമാണ്.

Read more

വ്യത്യസ്തമായ ബൗളിങ് ലൈനപ്പും വിന്‍ഡീസിന് പ്രശ്‌നമുണ്ടാക്കും. അതേസമയം നാല്, അഞ്ച്, ആറ് പൊസിഷനുകളില്‍ മികച്ച കളിക്കാരില്ലാത്തതിന്റെ കുറവ് നികത്തണം. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ മദ്ധ്യനിരയില്‍ നേരിടുന്ന പ്രതിസന്ധിയും പരിഹരിക്കേണ്ട സാഹചര്യം ഇന്ത്യയ്്ക്കുണ്ടെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.