അഞ്ചാം കിരീടം തേടിയിറങ്ങിയ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെ ചുരുട്ടിക്കെട്ടുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്‌ളണ്ടിനെ 35 ഓവര്‍ പിന്നിടുമ്പോള്‍ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 146 ല്‍ ഒതുക്കിയിരിക്കുകയാണ് ഇന്ത്യ. നാലു വിക്കറ്റ് വീഴ്ത്തിയ രാ്ജ് ബാവയുടെ ബൗളിംഗാണ് ഇംഗ്‌ളണ്ടിന് തിരിച്ചടിയായത്.
മദ്ധ്യനിരയില്‍ അര്‍ദ്ധശതകം നേടിയ ജെയിംസ് റോ ഒഴികെ ഒരു താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. 84 പന്തുകളില്‍ 60 റണ്‍സ് എടുത്ത് നില്‍ക്കുകയാണ് റോ. 15 റണ്‍സ് എടുത്ത ജെയിംസ് സേല്‍സാണ് ക്രീസില്‍ കൂട്ട്്. 27 റണ്‍സ് എടുത്ത ഓപ്പണര്‍ ജോര്‍്ജ്ജ് തോമസിനെ നായകന്‍ ധുള്ളിന്റെ കയ്യിലെത്തിച്ച് തുടങ്ങിയ ബാവയുടെ വിക്കറ്റ് വേട്ടയില്‍ ഇംഗ്‌ളണ്ടിന്റെ മദ്ധ്യനിര ഒടിഞ്ഞു. വില്യം ലക്‌സ്ട്ടന്‍ (നാല്) ജോര്‍ജ്ജ് ബെല്‍ (പൂജ്യം), രെഹാന്‍ അഹമ്മദ് (10) എന്നിവരാണ് ബാവയ്ക്ക മുന്നില്‍ വീണത്. രവികുമാര്‍ രണ്ടു വിക്കറ്റും ടാംബേ ഒരു വിക്കറ്റും നേടി.
ജോര്‍ജ്ജ് തോമസും സെയില്‍സും തമ്മിലുള്ള എട്ടാം വിക്കറ്റിലെ കൂട്ടുകെട്ടാണ് ഇംഗ്‌ളണ്ടിന്റെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ മത്സരം ജയിക്കാനായാല്‍ ഇന്ത്യ അഞ്ചാം തവണയാകും കിരീടം നേടുക. ഓപ്പണര്‍ ജേക്കബ് ബെഥേലിനെ വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ വിക്കറ്റിന് മുന്നില്‍ കുരുക്കി ആദ്യം ഇന്ത്യയ്ക്ക് മുന്‍തൂക്കം ഉണ്ടാക്കിക്കൊടുത്ത രവികുമാര്‍. തൊട്ടുപിന്നാലെ എത്തിയ നായകന്‍ ടോം പ്രെസ്റ്റിനെ പൂജ്യത്തിന് പുറത്താക്കുകയും ചെയ്തു. വാലറ്റത്ത് അലക്‌സ് ഹോര്‍ട്ടണിനെ 10 റണ്‍സിന് വീഴ്ത്തിയത് ടാംബേയായിരുന്നു.