മദ്ധ്യനിരയിലെ ജെയിംസ് റോയുടെ ശതകവും വാലറ്റത്ത് ജെയിംസ് സേല്‍സ് നടത്തിയ രക്ഷാ പ്രവര്‍ത്തനവും അണ്ടര്‍ 19 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇംഗ്‌ളണ്ടിനെ തുണച്ചു. എട്ടാം വിക്കറ്റില്‍ ഇരുവരും കാണിച്ച കൂട്ടുകെട്ട് പൊരുതാമെന്ന സ്‌കോറിലേക്ക് ഇംഗ്‌ളണ്ടിനെ എത്തിച്ചു. ഇരു ടീമും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്‌ളണ്ടിന്റെ സ്‌കോര്‍ 189 ല്‍ ഒതുക്കാന്‍ ഇന്ത്യയക്ക്് കഴിഞ്ഞു.
ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രതീക്ഷയ്ക്ക് അനുസൃതമായി ഉയര്‍ന്ന നിലവാരമുള്ള ബൗളിംഗാണ് ഇംഗ്‌ളണ്ടിന് തിരിച്ചടിയായത്. രവികുമാര്‍ നാലു വിക്കറ്റും രാജ് ബാവ അഞ്ചു വിക്കറ്റുകളും വീതം വീഴ്ത്തി. ജെയിംസ് റോയുടെയും വാലറ്റത്ത് ജെയിംസ് സെയില്‍സും നടത്തിയ ഉജ്വല ബാറ്റിംഗായിരുന്നു ഇംഗ്‌ളണ്ടിനെ മാന്യമായ സ്‌കോറിലെങ്കിലും എത്തിച്ചത്. 116 പന്തില്‍ 95 റണ്‍സ് എടുത്ത റോ 12 ബൗണ്ടറികളും നേടി. വാലറ്റത്ത് ജെയിംസ് സെയില്‍സ് പുറത്താകാതെ 34 റണ്‍സ് നേടി. സെയില്‍സ് രണ്ടു ബൗണ്ടറികള്‍ മാത്രമാണ് അടിച്ചത്. മുട്ടിയും തട്ടിയും ക്ഷമയോടെ റോയ്ക്ക് സിംഗിളും ഡബിളുകളുമായി പിന്തുണ നല്‍കി. എന്നാല്‍ വാലറ്റ് നിന്നുള്ള പിന്തുണ താരത്തിന് കിട്ടിയില്ല.
ഓപ്പണര്‍ ജേക്കബ് ബഥേലിനെ രണ്ടു റണ്‍സിനും തൊട്ടടുത്ത പന്തില്‍ നായകന്‍ ടോം പ്രസ്റ്റിനെ പൂജ്യത്തിനും പുറത്താക്കി രവികുമാര്‍ നല്‍കിയ മുന്‍തൂക്കം ഇന്ത്യന്‍ ബൗളര്‍മാരാ രാജ്ബാവ മദ്ധ്യനിരയില്‍ ശക്തമായി പ്രയോഗിച്ചതോടെ ഇംഗ്‌ളണ്ടിന്റെ നില പരുങ്ങലിലായി. 27 റണ്‍സ് എടുത്ത ഓപ്പണര്‍ ജോര്‍ജ്് തോമസില്‍ തുടങ്ങിയ വിക്കറ്റ് വേട്ടയില്‍ വില്യം ലക്‌സ്ടണ്‍(നാല്്), ജോര്‍ജബെല്‍(പൂജ്യം), രെഹാന്‍ അഹമ്മദ് (10) എന്നിവര്‍ രാജ്ബാവയ്ക്ക് മുന്നില്‍ വീണു.
അലക്‌സ് ഹോര്‍ട്ടണ്‍ (10) തോമസ പിടിച്ചു നിന്ന ജയിംസ് റോയേയും തൊട്ടുപിന്നാലെ ആസ്പിന്‍വാളിനെയും രവികുമാര്‍ പുറകേ പുറകേയുള്ള പന്തുകളില്‍ പുറത്താക്കി. അവസാന വിക്കറ്റായി ജോഷ്വാ ബൈഡനേയും ബാവ പറഞ്ഞുവിട്ടതോടെ ഇംഗളീഷ് ഇന്നിംഗ്‌സിന് കര്‍ട്ടന്‍ വീണു.