സ്പിൻ കളിക്കാൻ നന്നായി തന്നെ പഠിച്ചിട്ടുണ്ടെന്നും അത് എങ്ങനെയാണെന്ന് കാണിക്കാമെന്നും പറഞ്ഞ ഓസ്‌ട്രേലിയക്ക് തെറ്റി. ഞങ്ങളുടെ മണ്ണിൽ വന്നിട്ട് ഞങ്ങളെ ഒതുക്കാൻ ആരെയും ഞങ്ങൾ സമ്മതിക്കില്ല എന്ന ആവേശത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളറുമാരുടെ മുന്നിൽ രണ്ടാം ഇന്നിങ്സിലും ഓസ്‌ട്രേലയ്ക്ക് പിഴച്ചു, ഇന്ത്യ ഉയർത്തിയ 223 റൺസിന്റെ ലീഡ് മറികടന്ന് വലിയ ലക്‌ഷ്യം മുന്നോട്ട് വെക്കാൻ ഇറങ്ങിയ ഓസ്‌ട്രേലിയയുടെ മേൽ വെള്ളിടി പോലെ വന്ന ജഡേജ- അശ്വിൻ സഖ്യം ഇറങ്ങിയപ്പോൾ കങ്കാരൂകൾക്ക് 6 വിക്കറ്റ് നഷ്ടം, സ്കോർ ബോർഡിൽ ആകെയുള്ളത് 64 റൺസ് മാത്രാണ്.
രണ്ടാം ഇന്നിങ്സിൽ എങ്കിലും കാര്യങ്ങൾക്ക് മാറ്റം വരുത്താൻ ഇറങ്ങിയ ഓസ്ട്രേലിയ അശ്വിനെ നേരിടാൻ ഉള്ള പടങ്ങൾ തങ്ങളുടെ കൈയിൽ ഉണ്ടെന്നുള്ള ഉദ്ദേശത്തിലായിരുന്നു വന്നത്. അശ്വിനാകട്ടെ തന്റെ മണ്ണിലുള്ള കരുത്ത് കാണിക്കുമെന്നുള്ള വിസ്‌ഗ്വാത്തിലും, തുടക്കത്തിൽ തന്നെ ഖവാജയെ സ്ലിപ്പിൽ കോഹ്‌ലിയുടെ കൈയിൽ എത്തിക്കുമ്പോൾ അത് വലിയ തകർച്ചയുടെ ആരംഭം ആയിരുന്നു. ശേഷം വാർണർ, റെൻഷൗ, ഹാൻഡ്‌സ്‌കോബ്, അലക്സ് കാരി എന്നിവരെയും മടക്കിയ അശ്വിൻ നാല് പേരെയും എൽ.ബി. ഡബ്ല്യൂ ആക്കുക ആയിരുന്നു. ഓസ്‌ട്രേലിയയുടെ പ്രതീക്ഷയായ ലബുഷാഗ്‌നെ ജഡേജയുടെ ഇരയായി മടങ്ങി.
എന്തായാലും വേഗം തന്നെ ചടങ്ങ് തീർത്ത് ഇന്നിംഗ്സ് ജയം ഉറപ്പാക്കാൻ തന്നെയാകും ഇന്ത്യൻ ശ്രമം എന്നുറപ്പാണ്.