ഇന്ത്യന്‍ ബോളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല ; പിങ്ക് ബോള്‍ ടെസ്റ്റിലും ശ്രീലങ്കയെ തകര്‍ത്തു, നായകന്റെ സെഞ്ച്വറി പാഴായി

നായകന്റെ അര്‍ദ്ധശതകത്തിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയം നേടി ഇന്ത്യ പരമ്പര തൂത്തുവാരി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പിങ്ക്‌ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 238 റണ്‍സിനും വിജയം നേടി. ഇതോടെ പരമ്പരയിലെ രണ്ടു മത്സരത്തിലൂം ഇന്ത്യ ജയിച്ചു. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്‌സിന് ഇന്ത്യ 208 റണ്‍സിന് കര്‍ട്ടനിടുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ സെഞ്ച്വറി നേട്ടവുമായി ശ്രീലങ്കന്‍ നായകന്‍ ദിമുത്ത് കരുണരത്‌നേ കീഴടങ്ങാതെ പൊരുതുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ കരുണരത്‌നേ 107 റണ്‍സ് എടുത്ത് പുറത്തായി. 174 പന്തുകളിലായിരുന്നു ലങ്കന്‍ നായകന്റെ സെഞ്ച്വറി നേട്ടം. ഒടുവില്‍ ബുംറേയുടെ പന്തില്‍ ശ്രീലങ്കന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ഓപ്പണര്‍ ലാഹിരു തിരുമാനെയേയും പുറത്താക്കിയത് ബുംറയായിരുന്നു. റണ്‍സ് എടുക്കും മുമ്പ് വിക്കറ്റിന് മുന്നില്‍ കുരുക്കി.

വണ്‍ ഡൗണായി എത്തിയ കുശാല്‍ മെന്‍ഡിസ് നായകനൊപ്പം ചേര്‍ന്ന് സ്‌കോര്‍ മുമ്പോട്ട് കൊണ്ടുപോയി. ഇതിനിടയില്‍ മെന്‍ഡിസ് അര്‍ദ്ധശതകം തികയ്ക്കുകയും ചെയ്തു. 54 റണ്‍സായിരുന്നു കുശാല്‍ മെന്‍ഡിസിന്റെ സമ്പാദ്യം. മെന്‍ഡിസിന്റെ അശ്വിന്റെ പന്തില്‍ പന്ത് സ്റ്റംപ് ചെയ്തു. 12 റണ്‍സ എടുത്ത നിരോഡ് ഡി്ക്‌വാല 12 റണ്‍സിനും പുറത്തായി. ഈ മൂന്ന പേര്‍ ഒഴിച്ചാല്‍ ആര്‍ക്കും ഇന്ത്യന്‍ ബൗളിംഗിനെതിരേ പിടിച്ചു നില്‍ക്കാനോ രണ്ടക്ക സംഖ്യ ഉണ്ടാക്കാനോ പോലും കഴിഞ്ഞില്ല.

കളിയില്‍ നാലു വിക്കറ്റുമായി അശ്വിനായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയത്. അശ്വിന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളും അക്‌സര്‍ പട്ടേല്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തേ പന്തിന്റെയും ശ്രേയസ് അയ്യരുടെയും അര്‍ദ്ധശതകങ്ങളുടെ മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 87 പന്തില്‍ 67 റണ്‍സായിരുന്നു അയ്യരുടെ സമ്പാദ്യം. ഒമ്പതു ബൗണ്ടറികളും പറത്തി. ടിട്വന്റി ശൈലിയില്‍ ബാറ്റു വീശിയ പന്ത് 31 പന്തില്‍ 50 റണ്‍സ് അടിച്ചു. ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി. നായകന്‍ രോഹിത് ശര്‍മ്മ 46 റണ്‍സ് എടുത്തപ്പോള്‍ ഹനുമ വിഹാരി 35 റണ്‍സും എടുത്തു.

വിരാട് കോഹ്ലിയ്ക്ക് രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങാനായില്ല. 13 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് 22 റണ്‍സാണ് എടുക്കാനായത്. അശ്വിന്‍ 13 റണ്‍സും നേടി. അക്‌സര്‍ പട്ടേല്‍ ഒമ്പതിനും മുഹമ്മദ് ഷമി 16 റണ്‍സിനും പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ 252 ന പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 303 റണ്‍സിന് ഇന്നിംഗ്‌സ് ഡി്ക്ലയര്‍ ചെയ്യകുയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 109 ന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 208 നും വീഴുകയായിരുന്നു. ഇതോടെ മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് ജയിച്ചു. നാട്ടില്‍ ഇതുവരെ പിങ്ക് ബോളില്‍ കളിച്ച ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്തുകയും ചെയ്തു.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി