INDIAN CRICKET: ഇനി മുതൽ ഞാൻ കോമഡി പടങ്ങൾ കാണുന്നത് നിർത്തി നിന്റെയൊക്കെ എഴുത്ത്, കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്....; സംഭവം ഇങ്ങനെ

മുംബൈയിൽ നിന്ന് ഗോവയിലേക്ക് കളിക്കാർ, ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ടീം മാറുന്നതിൽ താൻ( സൂര്യകുമാർ യാദവ്) ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ഒരു റിപ്പോർട്ടറെ പരിഹസിച്ച് ഇന്ത്യൻ ടി20 ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് (എംഐ) താരവുമായ സൂര്യകുമാർ യാദവ് രംഗത്തെത്തി. ഇന്ത്യൻ ടി20 നായകൻ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയുടെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുകയാണ്.

ഇന്ന്, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ യശസ്വി ജയ്‌സ്വാളിന് ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകിയതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ശേഷം തിലക് വർമ്മയോടൊപ്പം സൂര്യകുമാറും മുംബൈ വിടുമെന്നും ഗോവയിലേക്ക് ചേക്കേറുമെന്നും ഇതേ റിപ്പോർട്ട് അവകാശപ്പെട്ടു.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഒരു റിപ്പോർട്ട് പ്രകാരം സൂര്യകുമാർ യാദവ് ഇതേ റിപ്പോർട്ടിനോട് പ്രതികരിക്കുകയും മറുപടി നൽകുകയും ചെയ്തിരിക്കുകയാണ്.

തിരക്കഥ എഴുത്താണോ അതോ പത്രപ്രവർത്തകനാണോ? എനിക്ക് ചിരിക്കണമെങ്കിൽ, ഞാൻ കോമഡി സിനിമകൾ കാണുന്നത് നിർത്തി ഈ ലേഖനങ്ങൾ വായിക്കാൻ തുടങ്ങും. തീർത്തും അടിസ്ഥാനരഹിതം ആണ് എഴുതിയിരിക്കുന്ന കാര്യങ്ങൾ. എന്തായാലും ഈ അഭിപ്രായങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു .

Latest Stories

'ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്'; ട്രാൻസ്പോർട്ട് കമ്മീഷണർ

RR VS DC: ഇവനെയൊക്കെ തീറ്റിപ്പോറ്റുന്ന പൈസയ്ക്ക് രണ്ട് വാഴ വച്ചാല്‍ മതിയായിരുന്നു, വീണ്ടും ഫ്‌ളോപ്പായ ഡല്‍ഹി ഓപ്പണറെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റി; ബുൾഡോസർ രാജിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ

RR VS DC: ആദ്യ കളിയില്‍ വെടിക്കെട്ട്, പിന്നെ പൂജ്യത്തിന് പുറത്ത്, കരുണ്‍ നായരെ ആദ്യമേ പറഞ്ഞുവിട്ട് രാജസ്ഥാന്‍, വീഡിയോ

വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;കാവൽക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

INDIAN CRICKET: ഞാന്‍ വീണ്ടും ഓപ്പണറായാലോ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നേ, ആ മത്സരത്തിന് ശേഷം തോന്നിയ കാര്യത്തെ കുറിച്ച് രോഹിത് ശര്‍മ്മ

വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല, ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം