ഇംഗ്ലണ്ട് ശൈലിയില്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റെന്ന് സൂചന. ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ ഒഴിവാക്കി നിര്‍ത്തിയിരുന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ടീമില്‍ റൊട്ടേഷന്‍ പോളിസി വന്നാലും അത്ഭുതപ്പെടാനില്ല.
‘താരങ്ങളുടെ അമിത ജോലി ഭാരത്തെ തീര്‍ച്ചയായും നിയന്ത്രിക്കേണ്ടതായുണ്ട്. തുടര്‍ച്ചയായി ബയോ ബബിളില്‍ കഴിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ ടീമില്‍ റൊട്ടേഷന്‍ പോളിസി വേണം. ന്യൂസിലാന്‍ഡ് പരമ്പരയിലൂടെ ഇത് തുടങ്ങാമെന്നാണ് ഉദ്ദേശിക്കുന്നത്. ആഭ്യന്തരതലത്തിലെ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതോടെ ടി20 ഫോര്‍മാറ്റിലെങ്കിലും അവര്‍ക്ക് അവസരം നല്‍കാനാവും. ടെസ്റ്റിനായി പ്രത്യേക ടീമിനെത്തന്നെ തയ്യാറാക്കും’ ടീം വൃത്തം പറഞ്ഞു.
എത്ര പ്രധാന താരമാണെങ്കിലും അവര്‍ നിര്‍ബന്ധിത വിശ്രമം നല്‍കുന്നതാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ രീതി. ടെസ്റ്റില്‍ നായകനായുള്ള ജോ റൂട്ട് ഏകദിനത്തില്‍ വിരളമായ മത്സരങ്ങളിലാണ് കളിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ടീമിലുമില്ല. പരിമിത ഓവര്‍ ടീം നായകനായ ഓയിന്‍ മോര്‍ഗനാകട്ടെ ടെസ്റ്റ് ടീമിലുമില്ല.
Read more
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖ താരങ്ങല്‍ക്ക് വിശ്രമം നല്‍കിയത് ഈ പദ്ധതികളുടെ ഭാഗമാണ്. ടി20 പരമ്പരകളിലൂടെ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരികയും സീനിയര്‍ താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റില്‍ വിശ്രമം നല്‍കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.