കിവികളുടെ നെഞ്ചില്‍ ഇന്ത്യയുടെ നൃത്തം; മുംബൈയില്‍ ലീഡ് കുതിച്ചുയരുന്നു

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ ലീഡ് പടുത്തുയര്‍ത്തുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യക്ക് 332 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ട്. സ്‌കോര്‍: ഇന്ത്യ- 325, 69/0. ന്യൂസിലന്‍ഡ്- 62.

ഇന്നിംഗ്‌സില്‍ പത്തു വിക്കറ്റുമായി സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രം സൃഷ്ടിച്ച രണ്ടാം ദിനം കിവി ബാറ്റര്‍മാര്‍പൂര്‍ണമായി പരാജയപ്പെട്ടതോടെ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെറും 62 റണ്‍സിനാണ് ന്യൂസിലന്‍ഡ് പുറത്തായത്. അജാസിന്റെ കഠിന പ്രയത്‌നത്തിന്റെ തിളക്കം പൂര്‍ണമായും നഷ്ടപ്പെടുത്തിക്കളഞ്ഞു കിവി ബാറ്റിംഗ് നിര.

ന്യൂസിലന്‍ഡിനെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഇന്ത്യ അവരെ ഫോളോവോണ്‍ ചെയ്യിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആ കണക്കുകൂട്ടല്‍ തെറ്റിച്ച് ഇന്ത്യ രണ്ടാം വട്ടം ബാറ്റിംഗ് ആരംഭിച്ചു. ഓപ്പണറുടെ റോളില്‍ നിയോഗിക്കപ്പെട്ട ചേതേശ്വര്‍ പുജാരയും (29 നോട്ടൗട്ട്) മായങ്ക് അഗര്‍വാളും (38 നോട്ടൗട്ട്) അധികം പരുക്കുകളില്ലാത്തെ കളിയവസാനിപ്പിക്കുകയും ചെയ്തു.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം