പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ ആശുപത്രിയില്‍ ചികിത്സിച്ചത് മലയാളി ഡോക്ടര്‍. തിരുവനന്തപുരം സ്വദേശിയായ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോക്ടര്‍ സഹീര്‍ സെയ്നലാബ്ദീന്‍ ആണ് ഐസിയുവില്‍ റിസ്വാനെ ചികിത്സിച്ചത്. നെഞ്ചില്‍ അണുബാധയായിട്ടാണ് റിസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തന്നെ റിസ്വാന്‍ സുഖം പ്രാപിച്ചതായി സഹീര്‍ പറയുന്നു.
‘എനിക്ക് കളിക്കണം, ടീമിനൊപ്പം ചേരണം എന്നാണ് റിസ്വാന്‍ ഐസിയുവില്‍ വെച്ച് പറഞ്ഞത്. നിര്‍ണായകമായ നോക്ക്ഔട്ട് മത്സരത്തില്‍ ടീമിന് വേണ്ടി കളിക്കാനുള്ള അതിയായ ആഗ്രഹം റിസ്വാനില്‍ ഉണ്ടായി. റിസ്വാന്‍ സുഖം പ്രാപിച്ച വേഗം കണ്ട് ഞാന്‍ അമ്പരന്നു’ സഹീര്‍ പറഞ്ഞു. തന്നെ ചികിത്സിച്ച സഹീറിന് റിസ്വാന്‍ തന്‍റെ കയ്യൊപ്പിട്ട ജഴ്‌സി സമ്മാനിക്കുകയും ചെയ്തു.
ആശുപത്രി കിടക്കയില്‍ നിന്നാണ് റിസ്വാന്‍ ഓസ്ട്രേലിയക്ക് എതിരെ സെമി ഫൈനല്‍ കളിക്കാന്‍ എത്തിയത്. പാകിസ്ഥാന്‍ കളി തോറ്റെങ്കിലും റിസ്വാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 52 പന്തില്‍ നിന്ന് റിസ്വാന്‍ 67 റണ്‍സ് നേടിയിരുന്നു. എന്നാല്‍ അഞ്ച് വിക്കറ്റിന് ഓസീസ് പാക് പടയെ തുരത്തി.