ഗ്രൗണ്ടില്‍ പൊരിഞ്ഞ പോര്, ഗാലറിയില്‍ പ്രണയസാഫല്യം; കൈയടിച്ച് മാക്‌സ്‌വെല്‍- വീഡിയോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ കാണികള്‍ക്ക് കൗതുകം പകര്‍ന്ന് ഗാലറിയിലെ പ്രൊപ്പോസല്‍ രംഗം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകന്‍ ഓസ്‌ട്രേലിയന്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതും യുവതി അതിന് സമ്മതം മൂളുന്നതുമായ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

ഇന്ത്യന്‍ ഇന്നിംഗ്‌സ് 20 ഓവര്‍ പിന്നിട്ടപ്പോഴാണ് ഗാലറിയിലെ പ്രണയ സാഫല്യ നിമിഷം. ഓസ്‌ട്രേലിയന്‍ ആരാധികയ്ക്കു മുന്നിലെത്തി മുട്ടുകുട്ടി നിന്ന് ഇന്ത്യന്‍ ആരാധകന്‍ വിവാഹമോതിരം നീട്ടികയായിരുന്നു. യുവതി പ്രൊപ്പോസല്‍ സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം അലയടിച്ചു.

ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും പ്രണയരംഗം കൈയടിച്ച് പാസാക്കി. മാക്സ്വെല്ലിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മത്സരം കാണാന്‍ ഓസ്‌ട്രേലിയയില്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തിലും തോറ്റ ഇന്ത്യ മൂന്നു മത്സരങ്ങടങ്ങിയ ഏകദിന പരമ്പര കൈവിട്ടു. ഓസീസ് മുന്നോട്ടുവെച്ച 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ ആയുള്ളു. 51 റണ്‍സിന്റെ തോല്‍വി. ആദ്യ മത്സരത്തില്‍ 66 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ