കോഹ്ലി ട്രിപ്പിള്‍ സെഞ്ച്വറി നേടുമെന്ന് ഇന്ത്യന്‍ ഇതിഹാസം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സെഞ്ച്വറികളുടെ തോഴനായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തോളമായി കോഹ്ലി മൂന്നക്കം കണ്ടിട്ട്. ക്യാപ്റ്റന്‍സിയുടെ ഭാരമാണ് കോഹ്ലിയുടെ പ്രശനമെന്ന് പലരും പറയുന്നു. എന്നാല്‍ കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ഇതിഹാസ താരം കപില്‍ ദേവ് പറഞ്ഞു.

വിരാട് റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നപ്പോള്‍ ക്യാപ്റ്റന്‍സിയെയും ബാറ്റിംഗിനെയും ആരും ബന്ധപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കരിയറില്‍ ചെറിയ ഉയര്‍ച്ച താഴ്ചകളുണ്ടായപ്പോള്‍ വിമര്‍ശനം ശക്തമായി. കോഹ്ലി ഡബിള്‍ സെഞ്ച്വറികളും സെഞ്ച്വറികളും നേടിയപ്പോള്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലേ ? അതിനര്‍ത്ഥം കോഹ്ലിയുടെ ക്യാപ്റ്റന്‍ പദത്തെ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ വേണ്ടെന്നതാണ്. പകരം അദ്ദേഹത്തിന്റെ മികവ് കണക്കിലെടുക്കൂ- കപില്‍ പറഞ്ഞു.

Read more

വിരാട് ഫോം വീണ്ടെടുത്തതാല്‍, വലിയ സെഞ്ച്വറികള്‍ ഇനിയും പിറക്കും. ടെസ്റ്റില്‍ കോഹ്ലിയുടെ ഉയര്‍ന്ന സ്‌കോര്‍ 254 നോട്ടൗട്ടാണ്. താളംതിരിച്ചുപിടിച്ചാല്‍ കോഹ്ലി അതു മറികടന്ന് ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കുമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.