ഇന്ത്യന്‍ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍, നയിക്കാന്‍ വീരുവും ഗംഭീറും

ലെജന്റ്സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) രണ്ടാം സീസണ്‍ ഈ മാസം ആരംഭിക്കും. ഇന്ത്യന്‍ ടീമിന്റെ മുന്‍ ഓപ്പണിംഗ് പങ്കാളികളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും വ്യത്യസ്ത പാളയത്തില്‍നിന്ന് പരസ്പരം കൊമ്പുകോര്‍ക്കും. ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ക്യാപ്റ്റനായി വീരു എത്തുമ്പോള്‍ ഗംഭീര്‍ ഇന്ത്യ ക്യാപ്പിറ്റല്‍സിനെ നയിക്കും.

ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു വീണ്ടു മടങ്ങിയെത്തുന്നതില്‍ താന്‍ ആവേശത്തിലാണെന്നു വീരേന്ദര്‍ സെവാഗ് പ്രതികരിച്ചു. ഇന്ത്യ ക്യാപ്പിറ്റല്‍സിനെ വിജയിക്കാന്‍ ആവേശവും ഉല്‍സാഹവമുള്ള ഒരു സംഘമാക്കി മാറ്റാന്‍ നായകനായ ഞാന്‍ ശ്രമിക്കുമെന്ന് ഗംഭീര്‍ പറഞ്ഞു.

നാലു ടീമുകളാണ് ലെജന്റ്സ് ലീഗിന്റെ രണ്ടാം സീസണില്‍ പങ്കെടുക്കുന്നത്. 16 മല്‍സരങ്ങളുള്‍പ്പെട്ടതാണ് ടൂര്‍ണമെന്റ്. ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന സീസണും കൂടിയാണിത്. ഇന്ത്യയിലെ ആറു നഗരങ്ങളിലായിട്ടായിരിക്കും മല്‍സരങ്ങള്‍.

ഈ മാസം 16നാണ് ലെജന്റ്സ് ലീഗിനു തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന മല്‍സരം. ലഖ്നൗ, ഡല്‍ഹി, കട്ടക്ക്, ജോധ്പൂര്‍ എന്നിവയാണ് മറ്റു മല്‍സരവേദികള്‍. പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്