തകര്‍പ്പന്‍ സെഞ്ച്വറിയുമായി ധവാന്‍, തലവേദന കോഹ്ലിയ്ക്ക്

രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഡല്‍ഹി നായകന്‍ കൂടിയായ ശിഖര്‍ ധവാന്‍. ഡല്‍ഹി നിരയില്‍ മറ്റാരു തിളങ്ങാതെ പോയ മത്സരത്തില്‍ സെഞ്ച്വറിയുമായി പുറത്താകാതെ ബാറ്റിംഗ് തുടരുകയാണ് ധവാന്‍. ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ 198 പന്തില്‍ 19 ഫോറും രണ്ട് സിക്‌സും സഹിതം 137 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യന്‍ ഓപ്പണര്‍.

ഇതോടെ വിരാട് കോഹ്ലിയ്ക്ക് ഓപ്പണിംഗിന് ആരെ പരിഗണിയ്ക്കണം എന്ന കാര്യത്തില്‍ ഇനി തലപുകയ്‌ക്കേണ്ടി വരും. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം കഴിഞ്ഞ ചില പരമ്പരകള്‍ നഷ്ടമായ ധവാന്‍ മടങ്ങി വരവ് മത്സരത്തില്‍ തന്നെയാണ് സെഞ്ച്വറി നേടിയിരിക്കുന്നത്.

ധവാനു പകരം കഴിഞ്ഞ പരമ്പരകളിലെല്ലാം രോഹിത് ശര്‍മയോടൊപ്പം ഇന്ത്യക്കു വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് ലോകേഷ് രാഹുലായിരുന്നു. മികച്ച പ്രകടനത്തിലൂടെ രാഹുല്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. ഇതോടെ ഇനി വരുന്ന പരമ്പരയില്‍ ആരെ ഓപ്പണറായ്ക്കണം എന്ന കാര്യത്തില്‍ കോഹ്ലിയ്ക്ക് നന്നായി ആലോചിയ്‌ക്കേണ്ടി വരും.

ധവാന്റെ സെഞ്ച്വറി മികവില്‍ ആദ്യ ദിനം ഡല്‍ഹി ആറിന് 269 റണ്‍സെന്ന നിലയിലാണ്. ഡല്‍ഹി നിരയില്‍ മറ്റൊരാള്‍ക്കു പോലും 30 റണ്‍സ് കടക്കാന്‍ കഴിഞ്ഞില്ല.

ഡല്‍ഹിക്കു വേണ്ടി നേടിയ സെഞ്ച്വറി തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ധവാന്‍ വ്യക്തമാക്കി. ശരീരത്തോട് കൂടുതല്‍ അടുപ്പിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. കാരണം, ഈ പിച്ചില്‍ ഏതു നിമിഷവും മികച്ച പന്തുകള്‍ വന്നേക്കാം. ഇംഗ്ലണ്ടിലൊക്കെ കാണാറുള്ളതു പോലത്തെ മികച്ച പിച്ചായിരുന്നു ഇത്. ഇവിടെ നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ധവാന്‍ ആദ്യദിനത്തിലെ കളി പൂര്‍ത്തിയായ ശേഷം പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്