ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലും ദയനീയ പരാജയമായി മാറിയതോടെ ടി20യില്‍ മറ്റൊരു ബോളര്‍ക്കുമില്ലാത്ത നാണക്കേടിന്റെ റെക്കോഡില്‍ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്ത ബോളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഹര്‍ഷല്‍ പട്ടേലിനെ തേടിയെത്തിയത്. ഈ വര്‍ഷം ഏഴു തവണയാണ് താരം 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്തത്.
ഇന്ത്യ 49 റണ്‍സിനു പരാജയപ്പെട്ട മത്സരത്തില്‍ റണ്‍സ് വാരിക്കോരി നല്‍കുന്ന ഹര്‍ഷലിനെയാണ് കാണാനായത്. നാലോവറില്‍ 49 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 12.2 ഇക്കോണമി റേറ്റിലായിരുന്നു ഇത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല.
നേരത്തേ ഈ നാണക്കേടിന്റെ റെക്കോഡ് അയര്‍ലാന്‍ഡിന്റെ മാര്‍ക്ക് അഡെയര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പേരിലായിരുന്നു. ഇരുവരും ആറു തവണ വീതമായിരുന്നു 40ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തത്. രണ്ടു പേരും ഇത്രും റണ്‍സ് വഴങ്ങിയത് ഈ വര്‍ഷം തന്നെയായിരുന്നു. ഇതാണ് ഹര്‍ഷല്‍ മറികടന്നത്.
24 ബോളില്‍ 54 റണ്‍സ്, 24 ബോളില്‍ 52 റണ്‍സ്, 18 ബോളില്‍ 43 റണ്‍സ്, 24 ബോളില്‍ 46 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ്, 12 ബോളില്‍ 32 റണ്‍സ്, 24 ബോളില്‍ 26 റണ്‍സ്, 24 ബോളില്‍ 45 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ് എന്നിങ്ങനെയാണ് ഹര്‍ഷലിന്റെ ഈ വര്‍ഷത്തെ ബോളിംഗ് പ്രകടനം.