കരിയർ നശിപ്പിക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തി; കാമുകിക്കെതിരെ പോലീസ് സഹായം തേടി മുൻ രാജസ്ഥാൻ റോയൽസ്, കെ.കെ. ആർ താരം

മുൻ കാമുകി തന്റെ ക്രിക്കറ്റ് കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായിരുന്ന കെ. സി കരിയാപ്പ രംഗത്ത്. സംഭവത്തിൽ കരിയാപ്പ പോലീസ് സഹായം തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാമുകിയായിരുന്ന ഈ പെൺകുട്ടി ലഹരിക്ക് അടിമയായതിനാൽ തനിക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോവാൻ പരിമിതികൾ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് വേർപിരിഞ്ഞതെന്നുമാണ് കെ. സി കരിയാപ്പ പറയുയന്നത്.

എന്നാൽ ഇപ്പോൾ മുൻ കാമുകിയിൽ നിന്നും തന്റെ കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് കരിയാപ്പ പോലീസ് സഹായം തേടിയിരിക്കുന്നത്. കൂടാതെ തന്റെ കുടുംബാംഗങ്ങളെയും യുവതി ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് കരിയാപ്പ പറയുന്നത്.

വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി കരിയാപ്പ പീഡിപ്പിച്ചിരുന്നെന്ന് യുവതി കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

പോലീസിൽ പരാതിപ്പെടാതിരിക്കാൻ തനിക്ക് മേൽ കരിയാപ്പ സമർദ്ധം ചെലുത്തിയിരുന്നുവെന്നാണ് യുവതി പറയുന്നത്. കരിയാപ്പ തന്നെ ഗർഭിണിയാക്കിയിരുന്നെന്നും, പിന്നീട് ഗർഭം അലസിപ്പിക്കാൻ ഗുളികകൾ കഴിപ്പിച്ചിരുന്നെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍