ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാം ടി20 ടൈ ആയതിനാല്‍ വിജയിയെ തീരുമാനിക്കാന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ വേണ്ടിവന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ രണ്ട് അഫ്ഗാന്‍ ബാറ്റര്‍മാരെ 1 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ ഒടുവില്‍ ജയം പിടിച്ചത്.
കളിയുടെ ഭാഗമായ വിരാട് കോഹ്ലി, ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സമനിലയിലായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ എംഎസ് ധോണിയെ മറികടന്നു. അത്തരം 8 മത്സരങ്ങളില്‍ കോഹ്ലി കളിച്ചിട്ടുണ്ട്, ധോണി കളിച്ചവയില്‍ ഏഴ് മത്സരങ്ങള്‍ ടൈ ആയിട്ടുണ്ട്. രവീന്ദ്ര ജഡേജ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ്മ എന്നിവര്‍ അഞ്ച് ടൈ മത്സരങ്ങള്‍ തികച്ചവരാണ്
ഏറ്റവും കൂടുതല്‍ ടൈ ആയ മത്സരങ്ങളില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍
വിരാട് കോഹ്‌ലി- 8
എംഎസ് ധോണി- 7
രവീന്ദ്ര ജഡേജ- 6
സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 5
രോഹിത് ശര്‍മ്മ- 5
Read more
14 മാസത്തിന് ശേഷമാണ് വിരാടും രോഹിതും ടി20 ടീമില്‍ തിരിച്ചെത്തിയത്. മൊഹാലി, ഇന്‍ഡോര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കി.