ഇന്ത്യന്‍ സൂപ്പര്‍ താരം ഐപിഎലില്‍നിന്നും ടി20 ലോകകപ്പില്‍നിന്നും പുറത്ത്!

2023ലെ ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രത്തിലായിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി വരുന്ന ഐപിഎല്‍ സീസണില്‍നിന്നും ടി20 ലോകകപ്പില്‍നിന്നും പുറത്ത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ച അപ്‌ഡേറ്റ് നല്‍കിയത്.

ഷമിയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും, ശേഷം താരം ഇന്ത്യയില്‍ തിരിച്ചെത്തിയതായും ഷാ അറിയിച്ചു. ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാവും ഷമി തിരികെ എത്താന്‍ സാധ്യതയുള്ളതെന്ന് ഷാ പറഞ്ഞു. സെപ്റ്റംബറില്‍ രണ്ട് ടെസ്റ്റുകള്‍ക്കും മൂന്ന് ടി20 മത്സരങ്ങള്‍ക്കുമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.

മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിലൂടെ ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ സാധ്യത. പരിക്കിലുള്ള മറ്റൊരു താരമായ കെ എല്‍ രാഹുലിന് ഇഞ്ചക്ഷന്‍ അനിവാര്യമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് രാഹുല്‍ നിലവിലുള്ളത്- ജയ് ഷാ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഷമി. ഏഴുകളിയില്‍ 24 വിക്കറ്റ് നേടിയ താരം പിന്നീട് കാല്‍ക്കുഴക്കേറ്റ പരിക്കിന് ചികിത്സ തേടി. ലോകകപ്പിനുശേഷം ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി.

Latest Stories

സിറിയയിലെ തീരദേശങ്ങളിൽ 800-ലധികം നിയമവിരുദ്ധ കൊലപാതകങ്ങൾ നടന്നതായി രേഖ

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് അന്തരിച്ചു

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്ക്ക് വരുത്തിയത്..; ഷാജി കൈലാസിനൊപ്പം ആനി

IND VS ENG: വലിയ പുലികളായിരിക്കും, പക്ഷെ കാത്തിരിക്കുന്നത് വമ്പൻ അപകടം; ഇന്ത്യക്ക് അപായ സൂചനയുമായി നവ്‌ജ്യോത് സിംഗ് സിദ്ധു

യോഗി ആദിത്യനാഥുള്‍പ്പെടെയുള്ളവര്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നു; ഹോളി ആഘോഷം സമാധാനപരമാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സിപിഎം പിബി

ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി; പിന്നിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്, രണ്ട് പേർ അറസ്റ്റിൽ

2024 നീറ്റ് ചോദ്യ പേപ്പർ ചോർച്ച: 45 വിദ്യാർത്ഥികളെ കുറ്റപ്പെടുത്തി സർക്കാർ, ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് മൗനം

മാര്‍ക്കോയില്‍ കൊല്ലപ്പെട്ടവര്‍ ജീവനോടെ ഉണ്ട്.. മയക്കുമരുന്നിന്റെ തേരോട്ടമാണ് അവസാനിപ്പിക്കേണ്ടത്, പകയുള്ള രാഷ്ട്രീയവും നിരോധിക്കണം: സീമ ജി നായര്‍

CT 2025: പാകിസ്ഥാൻ സമ്മാനദാന ചടങ്ങിലേക്ക് പോകാത്തത് നന്നായി, ഇല്ലെങ്കിൽ അവിടെയും നാണംകെട്ടേനെ: കമ്രാൻ അക്മൽ

ആ നിയമം ഒന്ന് മാറ്റിയാൽ ഞാൻ ഹാപ്പി, ഇത്തവണ അത് എന്നെ സങ്കടപ്പെടുത്തി; തുറന്നടിച്ച് സഞ്ജു സാംസൺ