ഇംഗ്ലണ്ടിനെതിരായ ടി20, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടി20 പരമ്പരയോടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ ഹോം സീസണ്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം തന്നെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെയും കളിക്കുക. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുക. ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് എന്നിവര്‍ക്കൊപ്പം ബംഗാളിന്റെ സൈക ഇഷക്കും ടിറ്റാസ് സാധുവും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യ എയിലെ മുന്‍നിര താരങ്ങളായ ശ്രേയങ്ക പാട്ടീലും മലയാളി താരം മിന്നു മണിയും ടി20 ടീമില്‍ ഇടം നേടി.
ഇംഗ്ലണ്ടിനെതിരായ 3 ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്. സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, ടിറ്റാസ് സാധു, പൂജ വസ്ത്രകര്‍, കനിക അഹൂജ, മിന്നു മണി.
ഇംഗ്ലണ്ട്, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ (വിക്കറ്റ്), റിച്ച ഘോഷ് (വിക്കറ്റ്), സ്‌നേഹ റാണ, ശുഭ സതീഷ്, ഹര്‍ലീന്‍ ഡിയോള്‍, സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, ടിറ്റാസ് സാധു, മേഘ്ന സിംഗ്, രാജേശ്വരി ഗയക്വാദ്, പൂജ വസ്ത്രകര്‍.