അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുകയാണ് . 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിന് യോഗ്യത നേടുന്നതിന് സന്ദർശകർക്ക് ഓസ്‌ട്രേലിയയെ 4-0ന് തോൽപ്പിക്കേണ്ടിവരും. എന്നിരുന്നാലും, നിലവിൽഡ സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ ദൗത്യം തന്നെയാണ് ഇതെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ 0 – 3 തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യക്ക് കാര്യങ്ങൾ തിരിച്ചടിയായത്. എന്തായാലും ഈ സമീപകാലത്ത് ഏറ്റവും കൂടുതൽ ആവേശം സമ്മാനിച്ച ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ സമാന വെറും വാശിയും ഇത്തവണയും കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ഇന്ത്യ എയുമായി കളിക്കേണ്ടതായിരുന്നു, പക്ഷേ ആ മത്സരം റദ്ദാക്കി. ഇന്ത്യ ഇപ്പോൾ പരിശീലന സെഷനിൽ കഠിനാധ്വാനത്തിലാണ്. ടീമിൻ്റെ പരിശീലന സെഷനുകൾ രഹസ്യമായിട്ടാണ് കൊണ്ടുപോകുന്നത്. കർശനമായ നിയമങ്ങൾ നിലവിലുണ്ട്. ആരാധകരെ അനുവദിക്കില്ല, സൈറ്റ് ലോക്ക്ഡൗണിലാക്കും. ഇന്ത്യയുടെ നെറ്റ് സെഷനുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് സ്റ്റേഡിയം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടനുസരിച്ച് കളിക്കാരെ മാച്ച് സിമുലേഷനിൽ ഉൾപ്പെടുത്തും.
വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തിരിച്ചെത്തിയ രോഹിത് ശർമ്മ ഇല്ലാതെയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല, ഉദ്ഘാടന മത്സരം ആരംഭിക്കുന്നതിന് മുമ്പ് ബിസിസിഐ രോഹിതിനെക്കുറിച്ചുള്ള വാർത്തകൾ വെളിപ്പെടുത്തുമെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ വെളിപ്പെടുത്തി.
രോഹിതിൻ്റെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയാണ് മെൻ ഇൻ ബ്ലൂ ടീമിനെ നയിക്കുക. അതേസമയം, നവംബർ 12 ന് റിഷഭ് പന്തും യശസ്വി ജയ്‌സ്വാളും നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.