അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021- 23 സീസണിലെ ഇന്ത്യയുടെ മത്സര ക്രമമാണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ യാത്രയ്ക്ക് തുടക്കമാകുന്നത്.
ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രാഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.
ഇംഗ്ലണ്ട് പരമ്പരക്കും ഐ.പി.എല്ലിനും ടി20 ലോക കപ്പിനും ശേഷം നവംബറില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡുമായി ഇന്ത്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കും. ഇന്ത്യയിലാകും ഈ പരമ്പര. ഇതിനുശേഷം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കും.
Read more
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ ഹോം സീരീസാകും ഇത്. 2022 പകുതിക്കു ശേഷം നാല് ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കും. ഇതിനുശേഷം ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കൂടി അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കും.