Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

300 അടിച്ചവര്‍ ആറ് പേര്‍, ഇങ്ങനെയൊരു ടീം ഇന്ത്യ ചരിത്രത്തിലാദ്യം

, 3:32 pm

മെല്‍ബെണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ഇന്ത്യന്‍ ടീം ഏറെ വ്യത്യാസങ്ങള്‍ നിറഞ്ഞതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ തലമുറ മാറ്റം സൂചിപ്പിക്കുന്ന ടീമിനെയാണ് എംസിജിയില്‍ ക്യാപ്റ്റന്‍ കോഹ്ലി അണിയിച്ച് ഒരുക്കിയത്. ഓപ്പണര്‍മാരുടെ കാര്യത്തിലായിരുന്നു ഇന്ത്യയുടെ പരീക്ഷണങ്ങള്‍ മുഴുവന്‍.

ഫോമിലല്ലാത്ത കെഎല്‍ രാഹുലിനേയും മുരളി വിജയേയും പുറത്തിരുത്തിയപ്പോള്‍ പകരം പുതുമുഖ താരങ്ങളായ മായങ്ക് അഗര്‍വാളും ഹനുമാ വിഹാരിയേയും ഇന്നിംഗ്‌സ് തുടങ്ങുന്ന ഭൗത്യം ഏല്‍പിച്ചു. ഇതില്‍ മായങ്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നപ്പോള്‍ വിഹാരിയ്ക്ക് അവസരം മുതലാക്കാനായില്ല.

മത്സരത്തില്‍ 76 റണ്‍സാണ് മായങ്ക് സ്വന്തമാക്കിയത്. വിഹാരിയാകട്ടെ എട്ട് റണ്‍സിനും പുറത്തായി. രവീന്ദ്ര ജഡേജയുടെ ടെസ്റ്റ് ടീമിലേക്കുളള മടങ്ങിവരവിന് സാക്ഷ്യം വഹിക്കുന്ന മത്സരം കൂടിയായി മാറി മൂന്നാം ടെസ്റ്റ്.

മെല്‍ബണില്‍ ടീം ഇന്ത്യയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് ഇന്ത്യന്‍ ടീമിലെ ആറ് കളിക്കാര്‍ അഭ്യന്തര മത്സരങ്ങളില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരങ്ങളാണ് എന്നതാണ് അത്. മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, രോഹിത്ത് ശര്‍മ്മ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നവരാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുളള താരങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുളള ആറ് താരങ്ങള്‍ ഒരുമിച്ച് ഒരു മത്സരത്തിനിറങ്ങുന്നത്.

Advertisement