എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ മൂന്ന് താരങ്ങള്‍?, തിരഞ്ഞെടുത്ത് ശ്രീശാന്ത്

നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യയുടെ മൂന്നു ബാറ്റര്‍മാരില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള മൂന്നു പേരെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെണ് മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള മൂന്നു താരങ്ങളായി ശ്രീശാന്ത് തിരഞ്ഞെടുത്ത്.

സഞ്ജു ഏറെ പക്വത നേടിക്കഴിഞ്ഞു. ഉത്തരവാദിത്വമേറ്റെുത്ത് കളിക്കാനും കഴിയും. റെഡ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ അദ്ദേഹത്തിനു ഇനിയും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെയും കേരളത്തിന്റെയും ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

ഋഷഭ് പന്തിനു ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് സഞ്ജുവിനു സാധിക്കില്ല? ഇഷാന്‍ കിഷന് കളിക്കാന്‍ കഴിയുമെങ്കില്‍ സഞ്ജുവിനും ഉറപ്പായും കഴിയും.ഇപ്പോള്‍ ടെസ്റ്റ് മല്‍സരങ്ങള്‍ നടക്കാറുള്ള വിക്കറ്റുകള്‍ നോക്കിയാല്‍ ടെസ്റ്റില്‍ അവസര നല്‍കിയാല്‍ സഞ്ജുവിനു തീര്‍ച്ചയായും മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കാന്‍ കഴിയും.

സ്പിന്നര്‍മാര്‍ക്കെതിരേ വളരെ നന്നായി കളിക്കുന്നയാളാണ് അദ്ദേഹം. ടീമിന്റെ ആറ്, ഏഴ് വിക്കറ്റുകള്‍ വീണ ശേഷവും സ്പിന്നര്‍മാര്‍ക്കെതിരേ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കു മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ അയാള്‍ മിടുക്ക് തന്നെയാണ് അടിവരയിടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യക്കായി ഈ ഫോര്‍മാറ്റില്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം കസറുമെന്നു ഉറപ്പുണ്ട്- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ