ക്യാച്ച് എടുക്കുന്നത് തടസ്സപ്പെടുത്തി; സഹതാരത്തെ തല്ലാനോങ്ങി മുഷ്ഫിഖര്‍ റഹീം- വീഡിയോ

ക്യാച്ച് എടുക്കുന്നത് തടസപ്പെടുത്തിയ സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം. ബംഗ്ലാദേശ് ബംഗബന്ധു ടി20 ടൂര്‍ണമെന്റിലാണ് സംഭവം. മത്സരത്തിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖറിന്റെ രോഷപ്രകടനം.

തിങ്കളാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ബെക്‌സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബരിഷാലുമാണ് ഏറ്റുമുട്ടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീമായിരുന്നു ധാക്ക ടീമിന്റെ ക്യാപ്റ്റന്‍. ഫോര്‍ച്യൂണ്‍ ബരിഷാല്‍ ടീമിന് ജയിക്കാന്‍ 19 പന്തില്‍ 45 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം. ഫോര്‍ച്യൂണ്‍ ബരിഷാല്‍ താരം അഫിഫ് ഹുസൈന്‍ അടിച്ച് പൊങ്ങിയ പന്ത് ക്യാച്ചെടുക്കാനായി മുഷ്ഫിഖര്‍ റഹീം ഓടി. ഈ സമയം ക്യാച്ചിംഗ് പൊസിഷനില്‍ ഉണ്ടായിരുന്ന നൗസും അഹമ്മദും പന്ത് കെെയിലൊതുക്കാന്‍ ശ്രമിച്ചു. ഇതാണ് മുഷ്ഫിഖറിനെ പ്രകോപിപ്പിച്ചത്.

കൂട്ടിയിടിയിലേക്ക് എത്തുന്നതിന് മുമ്പ് മുഷ്ഫിഖര്‍ ക്യാച്ച് കൈക്കലാക്കിയിരുന്നു. ക്യാച്ചെടുത്തതിന് പിന്നാലെ നൗസിന് നേരെ മുഷ്ഫിഖര്‍ കൈയോങ്ങി. സഹതാരങ്ങള്‍ എത്തി സമാധാനിപ്പിച്ചെങ്കിലും മുഷ്ഫിഖര്‍ ദേഷ്യത്തോടെ നൗസിനോട് സംസാരിക്കുന്നത് തുടര്‍ന്നു.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോയില്‍ നിന്ന് മുഷ്ഫിഖറിന്‍റെ കൈയിലെ പ്രശ്നമാണെന്നാണ് മനസിലാവുന്നത്. നൗസിന്‍റെ മുന്നിലേക്ക് ഓടിക്കയറിയാണ് മുഷ്ഫിഖര്‍ ക്യാച്ചെടുത്തത്. കളിയില്‍ ധാക്ക 9 റണ്‍സിന് ജയിച്ചു.

Latest Stories

'എമ്പുരാൻ കാണില്ല, സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും'; രാജീവ് ചന്ദ്രശേഖർ

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു