പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം; ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ അവസാന മത്സരത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുന പേസർ ജസ്പ്രീത് ബുംറയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരകളിൽ വിശ്രമം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനാണ് ഈ തീരുമാനം.

അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് പരമ്പര തോറ്റെങ്കിലും 32 വിക്കറ്റ് നേടിയ ബുംറയുടെ പ്രകടനം വേറിട്ട് നിന്നു. എന്നാൽ പരിക്ക് മൂലം ബുംറയ്ക്ക് പരമ്പരയിലെ അവസാന ഇന്നിംഗ്‌സിൽ ബൗൾ ചെയ്യാൻ കഴിഞ്ഞില്ല. പരമ്പരയ്ക്കിടെ, 30-കാരൻ 150-ലധികം ഓവർ ബൗൾ ചെയ്തു. ഇതാണ് പരിക്കിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു.

ബുംറയെ ചാമ്പ്യൻസ് ട്രോഫിക്ക് പൂർണ യോഗ്യനാണെന്ന് ഉറപ്പാക്കുന്നതിലാണ് ബിസിസിഐ മെഡിക്കൽ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവിടെ അദ്ദേഹത്തിൻ്റെ സാന്നിധ്യം ഇന്ത്യയുടെ വിജയത്തിന് നിർണായകമായി കണക്കാക്കപ്പെടുന്നു. ബുംറയുടെ നടുവേദനയുടെ കൃത്യമായ തീവ്രത ഇപ്പോഴും വിലയിരുത്തപ്പെടുകയാണെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയുന്നു.

ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ക്യാമ്പയിൻ ആരംഭിക്കുന്നത്. ബുംറയുടെ പരിക്ക് ഗ്രേഡ് 1 ആയി തരംതിരിക്കുകയാണെങ്കിൽ, വീണ്ടും കളിക്കാൻ സാധിക്കണമെങ്കിൽ അദ്ദേഹത്തിന് കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ഗ്രേഡ് 2 പരിക്കിൻ്റെ കാര്യത്തിൽ, ബുംറയുടെ സുഖം പ്രാപിക്കാൻ ആറാഴ്ച വരെ എടുത്തേക്കാം. അതേസമയം ഗ്രേഡ് 3 പരിക്കിന് കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമവും പുനരധിവാസവും ആവശ്യമാണ്.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്