ഫീല്‍ഡിംഗിനിടെ കൈയ്ക്ക് മുറിവേറ്റു, സ്റ്റിച്ചിട്ടു കളിച്ചു സെഞ്ച്വറി നേടി ; കോഹ്‌ലിയുടെ ആത്മസമര്‍പ്പണം പുകഴ്ത്തിയാലും മതിയാകില്ല

ഇന്ത്യയുടെ മുൻ നായകന്‍ വിരാട് കോഹ്ലിയുടെ ആത്മസമര്‍പ്പണത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ലെന്ന് താരത്തിനൊപ്പം ഐപിഎല്ലില്‍ കളിച്ച മലയാളിതാരം. കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും വളരെ കഠിനാധ്വാനിയായ, ആത്മസമര്‍പ്പണം കാണിക്കുന്ന താരമാണ് വിരാട് കോലിയെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു.

ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഒരു മല്‍സരത്തിലായിരുന്നു കോഹ്ലിയുടെ കൈയ്ക്ക് പരിക്കേറ്റത്. ഫീല്‍ഡിങിനിടെ വിരാടിന്റെ കൈയ്ക്കു മുറിവേറ്റു തുന്നലിടേണ്ടി വന്നു. മുറിവ് വകവയ്ക്കാതെ താരം ബാറ്റിംഗിന് ഇറങ്ങി. കളിയില്‍ സെഞ്ച്വറി നേടുകയും ചെയ്തു. പിറ്റേന്ന് രാവിലെ ജിമ്മലും താരം വന്നു. കൈയ്ക്കു മുറിവുള്ളതിനാല്‍ വിരാട് വിശ്രമിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രാവിലെ ചെല്ലുമ്പോള്‍ കോഹ്ലി വ്യായാമം ചെയതുകൊണ്ടിരിക്കുകയായിരുന്നു. അത്രത്തോളം ക്രിക്കറ്റിനോട് ആത്മസമര്‍പ്പണമാണുള്ള താരമാണ് വിരാടെന്നു മലയാളി താരം സച്ചിന്‍ബേബി പറഞ്ഞു.

ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരില്‍ വിരാടിനൊപ്പം കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍ ബേബി. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തില്‍ 2016ലാണ് ആര്‍സിബിയിലെത്തിയത്. ആര്‍സിബിയുടെ പരിശീലന മല്‍സരത്തിലും തിളങ്ങിയതോടെ ലേലത്തില്‍ ആര്‍സിബി വാങ്ങി. മല്‍സരം വിജയിക്കണമെന്ന അതിയായ വാശിയാണ് കോഹ്‌ലിയ്ക്ക് എപ്പോഴുമുള്ളതെന്നും പറഞ്ഞു.

Latest Stories

'ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം, പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ'; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ

'സംഭവിച്ച കാര്യങ്ങളിൽ കുറ്റബോധമില്ല': നടി ഹണി റോസ് നൽകിയ ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ