രസകരമായ ടീം സെലക്ഷനാണ് നടന്നിരിക്കുന്നത്, അല്ലെങ്കിലും വിജയിച്ചവർ ഒന്നും...; ശശി തരൂരിന്റെ ട്വീറ്റ് പലർക്കുമുള്ള കൊട്ട്

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കാനുള്ള ദേശീയ സെലക്ടർമാരുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന രാഷ്ട്രീയപ്രവർത്തകൻ ശശി തരൂർ. അഭിഷേക് ശർമ്മയെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.

തൻ്റെ അരങ്ങേറ്റ പരമ്പരയിൽ സിംബാബ്‌വെയ്‌ക്കെതിരെ അഭിഷേക് സെഞ്ച്വറി നേടിയപ്പോൾ, തൻ്റെ അവസാന ഏകദിന മത്സരത്തിൽ സാംസണും സെഞ്ച്വറി നേടിയതായി X-ൽ തരൂർ ചൂണ്ടിക്കാട്ടി. അദ്ദേഹം എഴുതിയത് ഇങ്ങനെ:

“ഈ മാസാവസാനം നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം തിരഞ്ഞെടുപ്പ് രസകരമായി തോന്നി. തൻ്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി സഞ്ജു സാംസൺ ഏകദിനത്തിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. അതേസമയം #INDvZIM പരമ്പരയിൽ T20I സെഞ്ച്വറി നേടിയ അഭിഷേകിനെ ടി 20 ടീമിൽ തിരഞ്ഞെടുത്തിട്ടില്ല. ഇന്ത്യൻ ജേഴ്സിയിൽ വിജയിച്ചവർ അല്ലെങ്കിലും സെലെക്ടറുമാരുടെ കണ്ണിലുടക്കുന്ന സംഭവങ്ങൾ ഇല്ലല്ലോ .”

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സഞ്ജു തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഒപ്പത്തിനൊപ്പം നിൽക്കെ അതിനിർണായകമായ മൂന്നാം മത്സരത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത സഞ്ജു 114 പന്തിൽ ആറ് ഫോറും മൂന്ന് മാക്സിമം സഹിതം 108 റൺസെടുത്തു തന്റെ മികവ് കാണിച്ചു. ആ തകർപ്പൻ ബാറ്റിംഗ് മികവിൽ 296 റൺസെടുത്ത ഇന്ത്യ ഒടുവിൽ 78 റൺസിന് വിജയം സ്വന്തമാക്കുകയും ചെയ്തു.

അഭിഷേക് ശർമ്മയാകട്ടെ, സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഐയിൽ വെറും 47 പന്തിൽ 100 ​​റൺസ് അടിച്ച് പലരെയും ആകർഷിച്ചിട്ടും ഒരു ടീമിലും ഇടം കണ്ടെത്തിയില്ല.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്