ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിച്ചിരുന്നെന്ന് ഇന്‍സമാം, കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഭാജി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിച്ചിരുന്നെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. 2006ല്‍ പാകിസ്ഥാനില്‍ അവസാനം ഇന്ത്യ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നായിരുന്നു ഇന്‍സമാമിന്റെ പരാമര്‍ശം. താരിഖ് ജമീലിന്റെ പ്രഭാഷണങ്ങള്‍ കേട്ട് ആകൃഷ്ടനായ ഹര്‍ഭജന്‍ മതം മാറാന്‍ ആലോച്ചിരുന്നെന്നാണ് ഇന്‍സമാം വെളിപ്പെടുത്തിയത്.

അന്ന് പാകിസ്ഥാന്‍ താരങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് താരിഖ് ജമീല്‍ ആയിരുന്നു. എന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ് എന്നിവര്‍ പ്രാര്‍ഥനയ്ക്ക് എത്തി. ഇവര്‍ക്കൊപ്പം പ്രാര്‍ത്ഥനക്ക് ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെ രണ്ടോ മൂന്നോ ഇന്ത്യന്‍ താരങ്ങളും വന്നിരുന്നു.

അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും താരിഖ് ജമീലിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഹര്‍ഭജന്‍ എന്നോട് പറഞ്ഞു, എന്റെ ഹൃദയം പറയുന്നു, താരിഖ് ജമീല്‍ പറയന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നുവെന്ന്. എങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ, താങ്കള്‍ക്ക് എന്ത് തടസമാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. താരിഖ് ജമീലിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിച്ചിരുന്നു- ഇന്‍സമാം പറഞ്ഞു.

ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍ വൈറലായതോടെ പ്രതികരണവുമായി ഹര്‍ഭജന്‍ രംഗത്തുവന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് താങ്കള്‍ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. ഞാന്‍ അഭിമാനിയായ ഇന്ത്യക്കാരനും സിഖുകാരനുമാണെന്ന് ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചു. എന്തായാലും ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍ വിവാദമായിട്ടുണ്ട്.

Latest Stories

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ