'മങ്കാദിംഗിനോട് യോജിപ്പില്ല'; പകരം മറ്റൊരു കാര്യം ചെയ്യാമെന്ന് മുത്തയ്യ മുരളീധരന്‍

മങ്കാദിംഗിനോടു തനിക്കു യോജിപ്പില്ലെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട് ലറെ മങ്കാദ് ചെയ്ത് ഔട്ടാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും മങ്കാദിംഗ് വീണ്ടും ചര്‍ച്ചയാകുന്നത്.

“മങ്കാദിംഗിനോട് എനിക്ക് യോജിപ്പില്ല. എന്നാല്‍, ഒരു ബൗളര്‍ക്ക് ബാറ്റ്സ്മാനെ പുറത്താക്കാന്‍ അന്യായമായ ആനുകൂല്യം ഇല്ലാത്തതു പോലെ തന്നെ ബാറ്റിംഗിനിടെ റണ്‍സെടുക്കാന്‍ ബാറ്റ്സ്മാനും അന്യായമായ ആനുകൂല്യം ലഭിക്കാന്‍ പാടില്ല. ക്രീസിന് പുറത്തേക്ക് ഇറങ്ങി നിന്ന് നോണ്‍ സ്ട്രൈക്കര്‍ റണ്ണെടുക്കുമ്പോള്‍ അത് അന്യായമായ ആനുകൂല്യമാണ് ഇയാള്‍ക്കും ടീമിനും നല്‍കുന്നത്.”

IPL 2019: Sunrisers Hyderabad Have A Balanced Spin Attack – Muttiah Muralitharan

“ഇങ്ങനെ ചെയ്യുന്ന ബാറ്റ്സ്മാനെ ഔട്ട് വിളിക്കുന്നതിനു പകരം മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. നോണ്‍ സ്ട്രൈക്കറോ, ബൗളറോ അന്യായമായ ആനുകൂല്യമെടുത്തതായി അമ്പയര്‍ക്കു തോന്നുകയാണെങ്കില്‍ ആ ടീമിന് അഞ്ചു റണ്‍സ് പെനാല്‍റ്റി ചുമതത്താം” മുരളീധരന്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ബൗളിംഗ് കോച്ചാണ് മുത്തയ്യ മുരളീധരന്‍. ഈ മാസം 21-ന് റോയല്‍ ചലഞ്ചേഴ്‌സുമായാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യമത്സരം. സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. മുംബൈയും ചെന്നൈയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി