സൂപ്പര്‍ കിംഗ്‌സിന് ഏറ്റവും വലിയ ഭീഷണി ഈ ടീം; മുന്നറിയിപ്പ്

ഐ.പി.എല്‍ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏറ്റവും വലിയ ഭീഷണിയാവുക മുംബൈ ഇന്ത്യന്‍സായിരിക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐ.പി.എല്ലിന്റെ ചരിത്രം നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഇത്തവണയും അക്കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാവില്ലെന്നും ചോപ്ര പറയുന്നു.

“ചെന്നൈ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുംബൈ ഇന്ത്യന്‍സില്‍ നിന്നായിരിക്കും. ഐ.പി.എല്ലിന്റെ ചരിത്രം നോക്കിയാല്‍ ചെന്നൈയ്ക്കു തങ്ങളുടെ മാജിക്ക് പുറത്തെടുക്കാന്‍ കഴിയാതിരുന്നത് മുംബൈയ്ക്കെതിരേ മാത്രമാണ്. അവര്‍ക്കെതിരേ ചെന്നെയ്ക്കു പലപ്പോഴും പിഴച്ചിട്ടുണ്ട്.”

“യു.എ.ഇയിലെ ചൂടന്‍ കാലാവസ്ഥയും ചെന്നൈയ്ക്ക് തിരിച്ചടിയായേക്കാം. ഈ കാലാവസ്ഥയിലാണ് ചെന്നൈയ്ക്കു തുടക്കത്തില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടത്. ചെന്നൈ സ്‌ക്വാഡ് വളരെ ടൈറ്റാണ്. അതുകൊണ്ടു തന്നെ ഒരുപാട് വ്യത്യസ്ത ലൈനപ്പുകളൊന്നും പരീക്ഷിക്കാന്‍ കഴിയില്ല.” ചോപ്ര അഭിപ്രായപ്പെട്ടു.

ഐ.പി.എല്ലില്‍ 28 തവണ ചെന്നൈയും മുംബൈയു മുഖാമുഖം വന്നപ്പോള്‍ 17 മത്സരത്തിലും ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. 2010 മുതല്‍ നാലു തവണയാണ് ഇരുടീമുകളും ഐ.പി.എല്‍ ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ഇവയില്‍ മൂന്നു തവണയും ജയം മുംബൈയ്ക്കായിരുന്നു. ഈ മാസം 19- ന് മുംബൈയും ചെന്നൈയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം