ഐ.പി.എല്‍ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായാണ് ന്യൂസിലാന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് കളത്തിലിറങ്ങുന്നത്. മലിംഗയുടെ അഭാവത്തില്‍ ടീമില്‍ വലിയൊരു സ്ഥാനവും ബോള്‍ട്ടിന് കൈകാര്യം ചെയ്യാനുണ്ട്. എന്നാല്‍ യു.എ.ഇയിലെ കാലാവസ്ഥ ഏറെ വെല്ലുവിളിയാകുമെന്നാണ് ബോള്‍ട്ട് പറയുന്നത്.
“മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുന്നതില്‍ വളരെ സന്തോഷം. കുറച്ച് മത്സരങ്ങളില്‍ മുംബൈയ്ക്കെതിരേ കളിച്ചിട്ടുണ്ട്. അവരെ നേരിടാനെത്തുമ്പോഴുള്ള വലിയ വെല്ലുവിളി ഭയപ്പെടുത്തുന്ന താരനിരയായിരുന്നു. ഇപ്പോള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് മനോഹരമായ കാര്യമാണ്. എന്നാല്‍ മരുഭൂമിക്ക് നടുവില്‍ കനത്ത ചൂടില്‍ ഐ.പി.എല്ലിനായി മുന്നൊരുക്കം നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.” ബോള്‍ട്ട് പറഞ്ഞു.
യു.എ.ഇയില്‍ നിലവില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഈ അവസ്ഥ വിദേശ താരങ്ങളെ തളര്‍ത്താന്‍ സാദ്ധ്യത കൂടുതലാണ്. യു.എ.ഇയിലെ കടുത്ത ചൂട് കാരണം പകല്‍സമയങ്ങളില്‍ ടീമിന് പരിശീലനം നല്‍കാറില്ല. വൈകുന്നേരമാണ് ടീമുകള്‍ പരിശീലനം നടത്തുന്നത്.
19- ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് മുംബൈയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.