ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 192 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് മുംബൈ ഇന്ത്യന്‍സ്. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 191 റണ്‍സ് നേടിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 45 ബോളില്‍ 3 സിക്‌സിന്റെയും 8 ഫോറിന്റെയും അകമ്പടിയില്‍ 70 റണ്‍സ് എടുത്തു. അതോടൊപ്പം രോഹിത് ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിടുകയും ചെയ്തു.
മുംബൈയ്ക്കായ് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഹാര്‍ദിക് പാണ്ഡ്യ 11 ബോളില്‍ 30 റണ്‍സും പൊള്ളാര്‍ഡ് 20 ബോളില്‍ 47 റണ്‍സും നേടി. ഇഷാന്‍ കിഷന്‍ 28 റണ്‍സും സൂര്യകുമാര്‍ യാദവ് 10 റണ്‍സും നേടി. പഞ്ചാബിനായി മുഹമ്മദ് ഷമി, കൃഷ്ണപ്പ ഗൗതം, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍, പഞ്ചാബില്‍ മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം ഇടംപിടിച്ചു.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര
കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, ജെയിംസ് നീഷം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെല്‍ഡന്‍ കോട്രല്‍, രവി ബിഷ്‌ണോയി.