'അദ്ദേഹത്തെ ആര്‍ക്കും വേണ്ടായിരുന്നു എന്നത് ഏറെ അത്ഭുതപ്പെടുത്തി'; ഹൈദരാബാദ് താരത്തെ പ്രശംസിച്ച് ഗംഭീര്‍

ഐ.പി.എല്ലില്‍ ഹൈദരാബാദിന്റെ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ജെയ്സന്‍ ഹോള്‍ഡറെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഹോള്‍ഡറെ പോലുള്ള പരിചയ സമ്പന്നനായ ഒരു താരത്തെ ലേലത്തില്‍ ആരും വാങ്ങാതിരുന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് ഗംഭീര്‍ പറഞ്ഞു. ഈ സീസണില്‍ മിച്ചല്‍ മാര്‍ഷിന് പകരക്കാരനായാണ് സണ്‍റൈസേഴ്സ് ഹോള്‍ഡറെ ടീമിലെത്തിച്ചത്.

“ഹോള്‍ഡറെ പോലൊരു ഓള്‍റൗണ്ടറെ ലേലത്തില്‍ ആര്‍ക്കും വേണ്ടായിരുന്നു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജമ്മി നീഷം, ക്രിസ് മോറിസ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ക്കൊക്കെ ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്ര പരിചയ സമ്പത്തുള്ള ഏകദിനത്തിലും ടെസ്റ്റിലും അത്രയേറെ പ്രതിസന്ധികള്‍ നേരിടുന്ന ഒരു ടീമില്‍ വര്‍ഷങ്ങളായി കളിക്കുന്ന ഒരു താരമാണ് ഹോള്‍ഡര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്രത്തോളം പരിചയമുള്ള ഹോള്‍ഡറെ പോലൊരു താരത്തിന് ഐ.പി.എല്ലിലെ സമ്മര്‍ദ്ദങ്ങളെ നിഷ്പ്രയാസം നേരിടാന്‍ സാധിക്കും”

Gautam Gambhir Set To Become Delhi Capitals

“മികച്ച രീതിയില്‍ ന്യൂ ബോള്‍ എറിയുന്ന താരമാണ് ഹോള്‍ഡര്‍. ബാംഗ്ലൂരിനെതിരെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഓവറില്‍ ശരാശരി 6.25 റണ്‍സാണ് വഴങ്ങുന്നത്. ഇതില്‍ കൂടുതല്‍ നിങ്ങള്‍ ഒരു വിദേശ ഓള്‍റൗണ്ടറില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത” ഗംഭീര്‍ ചോദിച്ചു.

ഹോള്‍ഡറുടെ വരവോടെ ഹൈദരാബാദിന് ഒരു പുതുഊര്‍ജ്ജമാണ് നല്‍കിയത്. ബാറ്റിംഗിലും ബോളിംഗിലും ഒരേപോലെ ആശ്രയിക്കാവുന്ന ഹോള്‍ഡറുടെ സാന്നിദ്ധ്യം ഹൈദരാബാദിന് ഏറെ ഗുണകരമായിരുന്നു. സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് ഹോള്‍ഡര്‍ വീഴ്ത്തിയത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം