ഐ.പി.എല്ലില്‍ സരസന്‍ കമന്റുകളുമായി കൊമ്പുകോര്‍ത്ത് യുവരാജ് സിംഗും യുസ്വേന്ദ്ര ചഹലും. മുംബൈയ്‌ക്കെതിരായ മത്സരം സൂപ്പര്‍ ഓവറിലൂടെ പഞ്ചാബ് ജയിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും ട്വിറ്ററിലെ വാക്‌പോരാട്ടം. കളികണ്ടിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തുമെന്നായിരുന്നു യുവരാജിന്റെ ട്വീറ്റ്. ഇതിന്റെ വാലുപിടിച്ച് ചഹല്‍ എത്തിയതോടെയാണ് വാക്‌പോരിന് തുടക്കമിട്ടത്.
ഈ കളി കണ്ടാല്‍ കിംഗ്സ് ഇലവന്‍ പ്ലേ ഓഫിലെത്തുമെന്നും, മുംബൈയ്‌ക്കോ ഡല്‍ഹിക്കോ എതിരെ ഫൈനലില്‍ കളിക്കുമെന്നുമാണ് യുവരാജ് ട്വീറ്റ് ചെയ്തത്. ഇത് കണ്ട് സഹോദരാ, ഞങ്ങളെന്താണ് ഇനി ചെയ്യേണ്ടത്, ഇന്ത്യയിലേക്ക് മടങ്ങണോ എന്നായിരുന്നു ബാംഗ്ലൂരിന്റെ താരമായ ചഹലിന്റെ ചോദ്യം. കുറച്ച് ബൗണ്ടറികളും സിക്സറും നേടുകയും, കുറച്ച് വിക്കറ്റുകളെടുക്കുകയും ചെയ്തിട്ട് തിരിച്ചുവരൂ എന്നായിരുന്നു യുവരാജ് ഇതിന് മറുപടി നല്‍കിയത്.
എന്നിട്ടും ചഹല്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. ശരി സഹോദരാ, അതെല്ലാം ഞാന്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത് വരെ തുടരുമെന്ന് ചാഹല്‍ മറുപടി നല്‍കി. ഫൈനല്‍ കളിക്കുന്നത് കണ്ടതിന് ശേഷം തിരിച്ചു വരാമെന്നായിരുന്നു യുവരാജിന്റെ മറുപടി. ഇതോടെ ചാഹലിന്റെ മറുപടിയും മുട്ടി. ഇര്‍ഫാന്‍ പത്താന്‍ വരെ ഇവരുടെ ട്വീറ്ററിന് സ്‌മൈലി ഇട്ട് പ്രതികരിച്ചു.
നിലവിലെ പ്രകടനം വെച്ചു നോക്കിയാല്‍ ഈ സീസണില്‍ ഏറെ കിരീട സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍. 9 മത്സരത്തില്‍ നിന്ന് ആറു ജയവുമായി പോയിന്റ് പട്ടികയില്‍ മുംബൈയ്ക്കും ഡല്‍ഹയ്ക്കും പിന്നിലായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.