ബോള്‍ റിഷഭിന്റെ ദേഹത്ത് കൊണ്ടെന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിലും ഓടിയേനെ; ന്യായീകരിച്ച് അശ്വിന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിവി പേസര്‍ ടീം സൗത്തിയും നായകന്‍ മോര്‍ഗനും തമ്മിലെ വാക്‌പോര് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഡിസിയുടെ ഇന്നിങ്സിനിടെ കൊല്‍ക്കത്ത താരത്തിന്റെ ത്രോ റിഷഭ് പന്തിന്റെ ദേഹത്തു തട്ടിത്തെറിച്ചപ്പോള്‍ അധിക റണ്‍സ് ഓടിയെടുത്തത്തിന്റെ പേരിലാണ് അശ്വിനും മോര്‍ഗനും തമ്മില്‍ ഇടഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രവര്‍ത്തിയെ അക്കമിട്ടു നിരത്തി ന്യായീകരിച്ചിരിക്കുകയാണ് അശ്വിന്‍.

1) ഫീല്‍ഡര്‍ ത്രോ ചെയ്യുന്നത് കണ്ടു തന്നെയാണ് ഞാന്‍ റണ്ണിനായി ഓടിയത്. പക്ഷെ ബോള്‍ റിഷഭിന്റെ ദേഹത്തു തട്ടിയെന്നു അറിയില്ലായിരുന്നു. 2) റിഷഭിന്റെ ദേഹത്തു ബോള്‍ തട്ടിത്തെറിച്ചതായി കാണുകയാണെങ്കില്‍ ഞാന്‍ ഓടുമോ? തീര്‍ച്ചയായും, എനിക്ക് അതിനു അനുവാദവുമുണ്ട്. 3) മോര്‍ഗന്‍ പറഞ്ഞതു പോലെ ഒരു അപമാനോ ഞാന്‍? തീര്‍ച്ചയായും അല്ല.

4) ഞാന്‍ ഏറ്റുമുട്ടിയോ? ഇല്ല, ഞാന്‍ എനിക്കു വേണ്ടി നിലകൊണ്ടു. അതാണ് എന്റെ രക്ഷിതാക്കളും അധ്യാപകരും പഠിപ്പിച്ചത്. നിങ്ങളുടെ കുട്ടികളെ സ്വയം നില കൊള്ളാന്‍ പഠിപ്പിക്കുക. ഗെയിമിലെ യഥാര്‍ഥ സ്പിരിറ്റ് എന്താണെന്നു ആളുകള്‍ അവരുടെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം. തങ്ങള്‍ക്കു നേരെ എന്തെങ്കിലും തെറ്റായതു വന്നാല്‍ അതിനെ അംഗീകരിക്കരുത്, അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഡിസിയുടെ ഇന്നിംഗ്‌സിന്റെ ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി. ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ മോര്‍ഗനും അശ്വിനും തമ്മിലാണ് വാക്കേറ്റം. ഇതിനിടെ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി