കൊല്‍ക്കത്തന്‍ ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. താരങ്ങള്‍ക്ക് കോവിഡ് ആയതോടെ ടീമിലെ മറ്റ് താരങ്ങളും സ്റ്റാഫുകളും ഇപ്പോള്‍ ഐസൊലേഷനിലാണെന്നാണ് വിവരം.
ഇതിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റി. ഇക്കാര്യം ഐ.പി.എല്‍ സമിതി ട്വിറ്ററിലുടെ അറിയിച്ചു.
UPDATE: IPL reschedules today”s #KKRvRCB match after two KKR players test positive. #VIVOIPL
Details – https://t.co/vwTHC8DkS7 pic.twitter.com/xzcD8aijQ0
— IndianPremierLeague (@IPL) May 3, 2021
മത്സരത്തിന്റെ പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. ഐപിഎലിന്റെ സുരക്ഷ ബബിളിലേക്കും കോവിഡ് നുഴഞ്ഞു കയറിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Read more
ഇന്നത്തെ മത്സരം മാത്രമാകുമോ ഉപേക്ഷിക്കുക അതോ മുന്നോട്ടുള്ള മത്സരങ്ങളെയും ഇത് ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണണം.