സഞ്ജുവിന് തിരിച്ചടികളുടെ ഘോഷയാത്ര, ബമ്പറടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിന് ഇറങ്ങുമ്പോള്‍ കൈയിലുള്ള കളിക്കാരെ കൂടി രാജസ്ഥാന്‍ പോലുള്ള ടീമുകള്‍ക്ക് നഷ്ടമാകുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബമ്പറടിച്ച സന്തോഷമാണ്. ആദ്യ പാദത്തില്‍ ടീമിനൊപ്പം ഇല്ലാതിരുന്ന ഓസീസ് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് രണ്ടാം പാദത്തില്‍ കളിക്കാനെത്തുമെന്നതാണ് ചെന്നൈയുടെ സന്തോഷത്തിന് കാരണം. ഹെയ്സല്‍വുഡ് കളിക്കാനെത്തുമെന്നകാര്യം ടീം ഔദ്യോഗികമായി അറിയിച്ചു.

‘ഹെയ്സല്‍വുഡ് സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന രണ്ടാം പാദം കളിക്കുമെന്നത് ഉറപ്പായിട്ടുണ്ട്. ആദ്യ പാദത്തില്‍ കളിക്കാനില്ലാതിരുന്ന താരങ്ങള്‍ക്ക് രണ്ടാം പാദത്തില്‍ ടീമിനൊപ്പം ചേരാമെന്ന് ബി.സി.സി.ഐ പറഞ്ഞിട്ടുണ്ട്. ഹെയ്സല്‍വുഡിന്റെ ഫോം സി.എസ്.കെയെ സംബന്ധിച്ച് കരുത്തുയര്‍ത്തുന്ന കാര്യമാണ്’ സി.എസ്.കെ സി.ഇ.ഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

ലൂങ്കി എന്‍ഗിഡി, ഡ്വെയ്ന്‍ ബ്രോവോ, മൊയിന്‍ അലി എന്നിവര്‍ കളിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ ഹെയ്സല്‍വുഡും കളിക്കുമെന്ന വാര്‍ത്ത ധോണിയെയും സംഘത്തെയും കൂടുതല്‍ കരുത്തരാക്കും. ആദ്യ പാദം അവസാനിക്കുമ്പോള്‍ നിലവില്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു