ഐ.പി.എല്‍ 2021; സീസണിലെ മികച്ച താരം ചേതന്‍ സാകരിയ

ഐ.പി.എല്‍ 14ാം സീസണില്‍ ഏറെ അത്ഭുതപ്പെടുത്തിയ യുവതാരം രാജയസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ പേസറായ ചേതന്‍ സാകരിയയാണെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഏറെ കഴിവുള്ള താരമാണ് ചേതനെന്നും വൈകാതെ അവന്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടുമെന്നും ചോപ്ര പറഞ്ഞു.

“അയാള്‍ ഞങ്ങളെയെല്ലാം ഏറെ അത്ഭുതപ്പെടുത്തി. അരങ്ങേറ്റത്തില്‍ തന്നെ ബോളിംഗ് പ്രകടനം കൊണ്ടും കളിയോടുള്ള അടങ്ങാത്ത സമീപനം കൊണ്ടും ചേതന്‍ എല്ലാ മത്സരങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ ഏറെ മതിപ്പുളവാക്കിയിരുന്നു.”

“പന്ത് ഒരേസമയം അകത്തേക്കും പുറത്തേത്തും സ്വിംഗ് ചെയ്യിക്കാന്‍ അവന് കഴിയും . കൂടാതെ ആദ്യ ഐ.പി.എല്‍ എന്ന യാതൊരു ഭയവും അവന്റെ ബോളിംഗില്‍ കണ്ടില്ല .അവന്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടും” ചോപ്ര പറഞ്ഞു.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചേതന്‍ ഏഴു വിക്കറ്റും താരം വീഴ്ത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ