വ്യാഴാഴ്ച സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന് കോവിഡ്. ദക്ഷിണാഫ്രിക്കന്‍ താരം നോര്‍ജെയ്ക്കാണ് കോവിഡ് പോസിറ്റീവായത്. ക്വാറന്റൈനില്‍ കഴിയുന്നതിന് ഇടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് നോര്‍ജെയ്ക്ക് ഫലം പോസിറ്റീവായത്.
താരത്തിന്റെ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. നോര്‍ജെയ്ക്ക് കോവിഡ് പോസിറ്റീവായതോടെ റബാഡക്കും ടീമിനൊപ്പം ചേരാനായേക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് ഇന്ത്യയിലേക്ക് വന്നത്. എപ്പോഴാണ് നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമല്ല.
കോവിഡ് പോസിറ്റീവായതോടെ നോര്‍ജെയ്ക്ക് ഇനി 10 ദിവസം കൂടി ഐസൊലേഷനിലിരിക്കണം. ഒപ്പം രണ്ട് കോവിഡ് ഫലങ്ങള്‍ നെഗറ്റീവാകുകയും വേണം. നേരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നിതീഷ് റാണ, ദേവ്ദത്ത് പടിക്കല്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു.
വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് പൊരുത്തോറ്റ രാജസ്ഥാന്‍ വിജയ പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത കരുത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്.