ബി.സി.സി.ഐയ്ക്ക് ആശങ്കയുയര്‍ത്തി ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ പേസര്‍ ടി.നടരാജനാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ഇന്ന് നടക്കേണ്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി കാപ്പിറ്റല്‍സ് മത്സരം അനിശ്ചിതത്വത്തിലായി.
നടരാജനോടൊപ്പം ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, നെറ്റ് ബോളര്‍ പി.ഗണേശന്‍ ഉള്‍പ്പടെ ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കും സ്റ്റാഫി്‌നും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നത്തെ മത്സരം മാറ്റിവയ്ക്കുമോ എന്ന ആശങ്ക ഉടലെടുത്തിരിക്കുകയാണ്. എന്നിരുന്നാല്‍ തന്നെയും മറ്റ് താരങ്ങള്‍ കോവിഡ് നെഗറ്റീവായതിനാല്‍ മത്സരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കരുതേണ്ടത്.
Read more
പോയിന്റ് ടേബിളില്‍ തലപ്പത്തേക്ക് കയറുകയാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയുടെ ലക്ഷ്യമെങ്കില്‍ ആദ്യ പാദത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്നും പുറത്ത് കടക്കാനും പ്ലേഓഫ് സാധ്യത നിലനിര്‍ത്തുക എന്നതുമാണ് കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് ലക്ഷ്യമിടുന്നത്. പരിക്ക് മൂലം ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ രണ്ടാം പാദത്തില്‍ കളിക്കുന്നുണ്ട് എന്നത് ഡല്‍ഹി നിരയുടെ കരുത്ത് കൂട്ടും. ഏഴ് മത്സരങ്ങളില്‍ നിന്നും കേവലം ഒരു ജയം മാത്രം നേടാനായ സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്.