സൂപ്പര്‍ താരത്തിന് കോവിഡ്, ഡല്‍ഹി-ഹൈദരാബാദ് മത്സരം അനിശ്ചിതത്വത്തില്‍

ബി.സി.സി.ഐയ്ക്ക് ആശങ്കയുയര്‍ത്തി ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ പേസര്‍ ടി.നടരാജനാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ഇന്ന് നടക്കേണ്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി കാപ്പിറ്റല്‍സ് മത്സരം അനിശ്ചിതത്വത്തിലായി.

നടരാജനോടൊപ്പം ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, നെറ്റ് ബോളര്‍ പി.ഗണേശന്‍ ഉള്‍പ്പടെ ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കും സ്റ്റാഫി്‌നും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നത്തെ മത്സരം മാറ്റിവയ്ക്കുമോ എന്ന ആശങ്ക ഉടലെടുത്തിരിക്കുകയാണ്. എന്നിരുന്നാല്‍ തന്നെയും മറ്റ് താരങ്ങള്‍ കോവിഡ് നെഗറ്റീവായതിനാല്‍ മത്സരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കരുതേണ്ടത്.

പോയിന്റ് ടേബിളില്‍  തലപ്പത്തേക്ക് കയറുകയാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയുടെ ലക്ഷ്യമെങ്കില്‍ ആദ്യ പാദത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്നും പുറത്ത് കടക്കാനും പ്ലേഓഫ് സാധ്യത നിലനിര്‍ത്തുക എന്നതുമാണ് കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് ലക്ഷ്യമിടുന്നത്. പരിക്ക് മൂലം ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ രണ്ടാം പാദത്തില്‍ കളിക്കുന്നുണ്ട് എന്നത് ഡല്‍ഹി നിരയുടെ കരുത്ത് കൂട്ടും. ഏഴ് മത്സരങ്ങളില്‍ നിന്നും കേവലം ഒരു ജയം മാത്രം നേടാനായ സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ