ഉത്തപ്പയുടെ ഉശിരന്‍ തിരിച്ചുവരവ്, വഴി ഒരുക്കിയത് കേരളാ ക്രിക്കറ്റ് ടീം!

റോണി ജേക്കബ്

ഓര്‍മ്മയിലൊരു ഉത്തപ്പയുണ്ട്.. 130 km/hr സ്പീഡില്‍ വരുന്ന പന്തുകളെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍, ക്രീസില്‍ നിന്ന് നടന്നു വന്ന് ബൗണ്ടറിയിലേക്ക് പായിക്കുന്ന ഒരു ഉത്തപ്പ.

ഒരു ഇന്ത്യ- ഇംഗ്ലണ്ട് സീരിസിലാണ് ഉത്തപ്പയെ ആദ്യം കണ്ടത്.. സ്റ്റുവര്‍ട്ട് ബ്രോഡിനെയും ലിയാം പ്ലങ്കറ്റിനെയുമെല്ലാം ക്രീസില്‍ നിന്ന് നടന്നു വന്ന് ഉത്തപ്പ അതിര്‍ത്തി കടത്തി. ആദ്യ മല്‍സരത്തില്‍ തന്നെ 86 റണ്‍സ്. പിന്നീട് വന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍, ബെറ്റ് ലീ അടക്കമുള്ള ഓസീ ബൗളര്‍മാരും ആ ബാറ്റിന്റെ ചൂടറിഞ്ഞു….

പേര് കേട്ട വലിയ താരങ്ങള്‍ കളിക്കുമ്പോള്‍, ഐപിഎല്‍ ഓറഞ്ച് ക്യാപ് ചൂടിയ കളിക്കാരനാണ് ഉത്തപ്പ.. 2007 ലെ 20-20 വേള്‍ഡ് കപ്പിലെ പ്രശസ്തമായ ഇന്ത്യ- പാകിസ്ഥാന്‍ ബോള്‍ ഔട്ടില്‍ (Tie -Breaker), കൃത്യമായി പന്ത് സ്റ്റമ്പില്‍ കൊള്ളിച്ച ശേഷം തലയില്‍ നിന്ന് തൊപ്പിയൂരി കാണികളെ അഭിവാദ്യം ചെയ്ത ഉത്തപ്പയെ ആരും മറക്കാന്‍ ഇടയില്ല. രോഹിത് ശര്‍മ 264 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ നോണ്‍- സ്‌ട്രെക്കര്‍ എന്‍ഡില്‍ നിന്ന് എല്ലാ സപ്പോര്‍ട്ടും നല്കിയ ഉത്തപ്പയെയും ആരും മറക്കില്ല.

പുതിയ പുതിയ പ്രതിഭകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നു വന്നപ്പോള്‍ ഉത്തപ്പ അല്പം പിന്നിലേക്ക് പോയി.. പക്ഷേ, തന്റയുള്ളിലെ പോരാട്ടവീര്യം തകര്‍ക്കാന്‍ ആര്‍ക്കും ആവില്ലന്ന് ഉത്തപ്പ ഇന്ന് തെളിയിച്ചു.

ഈ തിരിച്ചുവരവിന് വഴിയൊരുക്കിയത് കേരളാ ക്രിക്കറ്റ് ടീം ആയതിനാല്‍ നമുക്ക് അഭിമാനിക്കാം… കഴിഞ്ഞ രഞ്ജി സീസണില്‍, ഉത്തപ്പ കേരളാ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു… മുഹമ്മദ് അസറുദ്ദീനൊപ്പം മുഷ്താഖ് അലി ട്രോഫിയില്‍, കേരളത്തിനായി തകര്‍പ്പന്‍ തുടക്കം നല്കിയതും ഉത്തപ്പയായിരുന്നു… ഉത്തപ്പയുടെ കൂടെ കരുത്തിലാണ് നാഷണല്‍ 20-20 ടൂര്‍ണമെന്റില്‍, കേരളം സ്വപ്നതുല്യമായ മുന്നേറ്റം നടത്തിയത്.

എന്തായാലും… റോബിന്‍ ഉത്തപ്പ , ആ പഴയ കരുത്തോടെ കൂടി തന്നെ ബാറ്റ് വീശുന്നത് ഒരിക്കല്‍ കൂടെ കാണാന്‍ സാധിച്ചതില്‍… ഒരു പാട് സന്തോഷം.

കടപ്പാട്‍: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്