ഐ.പി.എല്‍ 2021: മുംബൈ ഇന്ത്യന്‍സ് അജയ്യരല്ല, ഒരു വീക്ക്‌നെസുണ്ട്

ഐ.പി.എല്ലില്‍ തുടര്‍ച്ചായായ മൂന്നാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്‍റെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍. ഫാസ്റ്റ് ബോളിംഗാണ് മുംബൈയുടെ പോരായ്മയായി ബുച്ചര്‍ ചൂണ്ടിക്കാണിക്കുന്നത്. ബുംറ, ബോള്‍ട്ട് അടക്കമുള്ള ലോകോത്തര ബോളര്‍മാരുള്ള ടീമാണ് മുംബൈ എന്നതിനാല്‍ ബുച്ചറിന്റെ നിരീക്ഷണം അതിശയകരമാണ്.

“മുംബൈയുടെ ഫാസ്റ്റ് ബോളിംഗിനെ കുറിച്ചാണ് എനിക്കു പറയാനുള്ളത്. അതിന് ആഴം കുറവാണെന്നാണ് എനിക്കു തോന്നുന്നത്. അവര്‍ക്കു ബുംറയുണ്ട്, പക്ഷെ അദ്ദേഹത്തിന് പരിക്ക് സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. ഇതാണ് മുബൈയുടെ ഫാസ്റ്റ് ബോളിംഗ് നേരിയതാണെന്നു പറയാന്‍ കാരണം. മറ്റു മേഖലകളിലൊന്നും അവര്‍ക്കു പ്രശ്നങ്ങളില്ല.”

“വിജയങ്ങളുടെ അനുഭവവും പോരാട്ടവീര്യവുമാണ് മുംബൈയെ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. തുടര്‍ച്ചയായ തോല്‍വികള്‍ മറ്റു ടീമുകളെ തളര്‍ത്തുമ്പോള്‍ മുംബൈ ഒരിക്കലും പ്രതീക്ഷ കൈവിടാറില്ല. ഏതു ഘട്ടത്തിലും തിരിച്ചുവരാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം മുംബൈയ്ക്കുണ്ട്. ഇതു തന്നെയാണ് മുംബൈയെ തോല്‍പ്പിക്കുകയെന്നത് കടുപ്പമായി മാറിയിരിക്കുന്നത്” ബുച്ചര്‍ പറഞ്ഞു.

ബുംറ, ബോള്‍ട്ട് എന്നിവരെ കൂടാതെ ആദം മില്‍നെ, ഓസ്ട്രേലിയയുടെ നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ഇന്ത്യയുടെ ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മുംബൈ പേസ് ബോളിംഗ് നിരയിലുള്ളത്. കൂടാതെ ചില ആഭ്യന്തര ക്രിക്കറ്റിലെ പേസര്‍മാരും മുംബൈ സംഘത്തിലുണ്ട്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്