പ്ലേഓഫിലെ നാലാമന്‍ ആരെന്ന ചര്‍ച്ചകള്‍ക്ക് ഏറെക്കുറേ വിരാമമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിന് തകര്‍ത്തുവിട്ടാണ് കൊല്‍ക്കത്ത പ്ലേഓഫ് ഉറപ്പിച്ചത്. എന്നാല്‍ സാങ്കേതികമായിട്ട് മുംബൈ ഇന്ത്യന്‍സിന് സാധ്യത ബാക്കിനില്‍ക്കുന്നതാണ് കെകെആറിനെ പ്ലേഓഫ് ഉറപ്പിക്കലില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ ടോസ് നേടി മുംബൈ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കണം. 250നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് കുറഞ്ത് 171 റണ്‍സിന്റെയെങ്കിലും വിജയവും നേടണം. രണ്ടാമതു ബാറ്റു ചെയ്താല്‍ ഒരു സാധ്യതയും ഇല്ല.
മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത മികച്ച നെറ്റ് റണ്‍റേറ്റാണ് കെകെആറിന്റെ ശക്തി. 14 കളിയില്‍ നിന്ന് ഏഴ് ജയവും ഏഴ് തോല്‍വിയുമായി 14 പോയിന്റോടെയാണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തിരിക്കുന്നത്. ഇന്നത്തെ കളിയില്‍ മുംബൈ ജയിച്ചാല്‍ അവര്‍ക്കും 14 പോയിന്റ് ആവും. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ കെകെആറിനെ വെല്ലാനായില്ലെങ്കില്‍ ഫലമില്ല. +0.587 ആണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ്. മുംബൈയ്ക്കിത് 0.048 മാത്രമാണ്.
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നില്‍ സഞ്ജു സാംസനും സംഘവും 86 റണ്‍സിനാണ് കൊമ്പുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, റോയല്‍സ് 16.1 ഓവറില്‍ വെറും 85 റണ്‍സിന് ഓള്‍ ഔട്ടായി.